മലയാളത്തിലെ ആദ്യ സിനിമയായ വിഗതകുമാരനിലെ നായിക പി.കെ. റോസിക്ക് ആദരമായി പ്രത്യേക ഡൂഡിൽ പുറത്തിറക്കി ഗൂഗിൾ . പി.കെ. റോസിയുടെ 120-ാം ജന്മവാർഷികത്തോടനുബന്ധിച്ചാണ് ആദരം. 1903 ഫെബ്രുവരി 10ന് തിരുവനന്തപുരത്താണ് റോസി ജനിച്ചത്. ജെ.സി. ഡാനിയേൽ സംവിധാനം ചെയ്ത വിഗതകുമാരനിൽ സരോജം എന്ന കഥാപാത്രത്തെയാണ് പി.കെ. റോസി അവതരിപ്പിച്ചത്. 1928 നവംബർ ഏഴിനായിരുന്നു തിരുവനന്തപുരം ക്യാപ്പിറ്റോൾ തിയേറ്ററിൽ വിഗതകുമാരന്റെ ആദ്യ പ്രദർശനം. മലയാള സിനിമയുടെ ചിത്രത്തിലെ ആദ്യ സിനിമയെന്നു മാത്രമല്ല, ജാതിചിന്തയും സാമൂഹിക ഉച്ചനീചത്വങ്ങളും കാരണം വേട്ടയാടപ്പെട്ട മലയാളത്തിലെ ആദ്യ നായികയുടെ അവസ്ഥയെ അനുസ്മരിപ്പിക്കുന്നതു
കൂടിയാണ് വിഗതകുമാരൻ. മലയാള സിനിമ ചരിത്രത്തിലെ ആദ്യ നായികയായ ദലിത് ക്രിസ്ത്യൻ വനിതകൂടിയാണ് റോസി.വിഗതകുമാരന്റെ രചന, സംവിധാനം, നിർമ്മാണം എന്നിവ നിർവഹിച്ചതും ചിത്രത്തിലെ നായകവേഷത്തിൽ അഭിനയിച്ചതും ജെ.സി. ഡാനിയേൽ ആണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |