SignIn
Kerala Kaumudi Online
Thursday, 19 September 2024 3.36 AM IST

ബി. ഉണ്ണിക്കൃഷ്ണൻ - മമ്മൂട്ടി ചിത്രത്തിൽ രവീണ ടണ്ടൻ

Increase Font Size Decrease Font Size Print Page

പതിനാറു വർഷത്തിനുശേഷം മമ്മൂട്ടിയും രവീണയും

raveena

മമ്മൂട്ടിയെ നായകനാക്കി ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിൽ സുപ്രധാന വേഷത്തിൽ ബോളിവുഡ് താരം രവീണ ടണ്ടൻ. ഇതാദ്യമായാണ് രവീണ ടണ്ടൻ മലയാള ചിത്രത്തിൽ അഭിനയിക്കുന്നത്. ജൂലായ് 15ന് കൊച്ചിയിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ വൻ താരനിര അണിനിരക്കുന്നുണ്ട്. 2006ൽ ബപ്പാദിത്യ റോയ് സംവിധാനം ചെയ്ത ഏക് ദിൻ അൻജാനേ മേൻ എന്ന ബോളിവുഡ് ചിത്രത്തിൽ മമ്മൂട്ടിയും രവീണയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ബോളിവുഡിനു മാത്രമല്ല, തെന്നിന്ത്യൻ സിനിമാ ലോകത്തിനും മലയാളത്തിനും ഏറെ പരിചിതയാണ് രവീണ. ഇരുപതു വർഷത്തെ ഇടവേളയ്ക്കുശേഷം തെലുങ്കിൽ ബ്രഹ്മാണ്ഡ ചിത്രം കെ.ജി.എഫിന്റെ രണ്ടാം ഭാഗത്തിലൂടെ രവീണ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. രാമിക സെൻ എന്ന ഇന്ത്യൻ പ്രധാനമന്ത്രിയുടെ വേഷമാണ് ചിത്രത്തിൽ രവീണ അവതരിപ്പിച്ചത്. കെ.ജി.എഫ് 2വിൽ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച രവീണയ്ക്ക് ചിത്രത്തിന്റെ മലയാള പതിപ്പിൽ ശബ്ദം നൽകിയത് മലയാളി താരം ലെനയാണ്. പ്രേക്ഷക ഹൃദയങ്ങളിൽ എക്കാലവും ഇടമുള്ള താരമാണ് രവീണ. ഒരുകാലത്ത് ബോളിവുഡിലെ സൂപ്പർ നായികയായിരുന്നു രവീണ. 2004ൽ അനിൽ തദാനിയെ വിവാഹം ചെയ്ത രവീണയ്ക്ക് റാഷ, റൺബീർ തദാനി എന്നീ രണ്ടു മക്കളുണ്ട്. 1990ൽ രവീണ ഛായ, പൂജ എന്നീ പെൺകുട്ടികളെ ദത്തെടുത്തിരുന്നു. ഛായ എന്ന പെൺകുട്ടിയുടെ മകന്റെ ചിത്രങ്ങൾ താരം സമൂഹമാദ്ധ്യമത്തിൽ പങ്കുവയ്ക്കാറുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: RAVEENA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.