മാഡ് ഡാഡിന്റെ ബോളിവുഡ് റീമേക്ക് ഒരുക്കുന്നതും രേവതി എസ്. വർമ്മ
രേവതി എസ്. വർമ്മ സംവിധാനം ചെയ്യുന്ന മാഡ് ഡാഡ് എന്ന ബോളിവുഡ് ചിത്രത്തിൽ അരവിന്ദ് സ്വാമി നായകൻ .മാഡ് ഡാഡ് എന്നപേരിൽ 2013ൽ രേവതി എസ്. വർമ്മ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിന്റെ റീമേക്കാണ്. ലാലും നസ്റിയയുമായിരുന്നു മാഡ് ഡാഡിലെ ഡാഡിയും മകളും.നസ്റിയ അവതരിപ്പിച്ച മകളുടെ വേഷം പുതുമുഖമാണ് പുനരവതരിപ്പിക്കുന്നതെന്ന് രേവതി.എസ് . വർമ്മ പറഞ്ഞു.
പദ്മപ്രിയ അവതരിപ്പിച്ച വേഷം തബുവും മേഘ്നരാജ് അവതരിപ്പിച്ച വേഷം രാകുൽ പ്രീത് സിംഗും പുനരവതരിപ്പിക്കും. പന്ത്രണ്ടുവർഷം മുൻപ് തനുജ ബർമൻ സംവിധാനം ചെയ്ത ഡിയർ ഡാഡിയാണ് അരവിന്ദ് സ്വാമിയുടെ അഭിനയിച്ച് അവസാനം തിയേറ്ററിൽ എത്തിയ ബോളിവുഡ് ചിത്രം. എ.എൽ. വിജയ് തമിഴിലും ഹിന്ദിയിലുമായി ഒരുക്കിയ തലൈവി ഒ.ടി.ടി റിലീസായാണ് എത്തിയത്. ചിത്രത്തിൽ എം. ജി ആറിന്റെ വേഷമാണ് അരവിന്ദ് സ്വാമി അവതരിപ്പിച്ചത്. മണിരത്നത്തിന്റെ കണ്ടെത്തലായ അരവിന്ദ് സ്വാമി റോജ എന്ന ചിത്രത്തിലൂടെയാണ് തെന്നിന്ത്യൻ പ്രേക്ഷകർക്കും മലയാളത്തിനും കൂടുതൽ പരിചിതനാകുന്നത്. സംഗീത് ശിവൻ സംവിധാനം ചെയ്ത ഡാഡി ആണ് ആദ്യ മലയാള ചിത്രം. ഭരതൻ സംവിധാനം ചെയ്ത ദേവരാഗം ആണ് മറ്റൊരു ശ്രദ്ധേയ സിനിമ. ഇരുപത്തിഅഞ്ചുവർഷത്തിനുശേഷം വീണ്ടും മലയാളത്തിലേക്ക് അരവിന്ദ് സ്വാമി എത്തുന്ന ചിത്രമാണ് കുഞ്ചാക്കോ ബോബനൊപ്പം അഭിനയിക്കുന്ന ഒറ്റ്. അതേസമയം, 2008ൽ സംവിധാനം ചെയ്ത ആപ് കീ ലിയേ ഹും ആണ് രേവതി എസ്. വർമ്മയുടെ ആദ്യ ബോളിവുഡ് ചിത്രം. ജയബച്ചൻ, മിഥുൻചക്രവർത്തി, മനീഷ കൊയ്രാള, രവീണ ടൻണ്ടൻ എന്നിവരായിരുന്നു താരങ്ങൾ. മലയാള ചിത്രമായ ഇ- വലയം റിലീസിന് ഒരുങ്ങുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |