SignIn
Kerala Kaumudi Online
Friday, 26 April 2024 3.02 PM IST

നീലവെളിച്ചം തലശേരിയിൽ

താ​ര​നി​ര​യി​ലേ​ക്ക് ​ഷൈ​ൻ​ ​ടോം​ ​ചാ​ക്കോ​യും
ചി​ത്രീ​ക​ര​ണം​ 25​ന് ​ആ​രം​ഭി​ക്കും l ഛാ​യാ​ഗ്ര​ഹ​ണം​ ​ഗി​രീ​ഷ് ​ഗം​ഗാ​ധ​രൻ

rima

ആഷിഖ് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചം ഏപ്രിൽ 25 ന് തലശേരിയിൽ ചിത്രീകരണം ആരംഭിക്കും. ടൊവിനോ തോമസ്, റോഷൻ മാത്യു എന്നിവർക്കൊപ്പം ഷൈൻ ടോം ചാക്കോയും സുപ്രധാന വേഷത്തിൽ എത്തുന്നു. റിമ കല്ലിംഗൽ ആണ് മറ്റൊരു താരം. ദിലീഷ് പോത്തൻ, രാജേഷ് മാധവൻ എന്നിവരാണ് മറ്റു താരങ്ങൾ. നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.

മേയ് 25 ന് ആദ്യ ഷെഡ്യൂൾ പൂർത്തിയാകും. രണ്ടാമത്തെ ഷെഡ്യൂൾ ജൂൺ 15 ന് ആരംഭിക്കും. എറണാകുളത്തും ചിത്രീകരണം ഉണ്ടാകും. ആഷിഖ് അബു നിർമ്മിക്കുന്ന ചിത്രത്തിന് ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണം നിർവഹിക്കുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന പ്രശസ്തമായ നോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണിത്. മുൻപ് ഭാർഗവിനിലയം എന്ന പേരിൽ എ. വിൻസെന്റ് ഒരുക്കിയ ചിത്രത്തിന്റെ പുതിയ പതിപ്പാണ് നീലവെളിച്ചം. ഋഷികേശ് നീലവെളിച്ചത്തിന്റെ സ്ക്രിപ്ട് മേൽനോട്ടം വഹിക്കുന്നു. അതേസമയം പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി നീലവെളിച്ചത്തിന്റെ ചിത്രൂകരണം ആരംഭിക്കാനായിരുന്നു ആദ്യ ആലോചന. പിന്നീട് പൃഥ്വിരാജിനും കുഞ്ചാക്കോ ബോബനും പകരക്കാരായി ടൊവിനോ തോമസും ആസിഫ് അലിയും എത്തി. ആസിഫ് അലിക്ക് നിശ്ചയിച്ച വേഷത്തിലാണ് ഇപ്പോൾ റോഷൻ മാത്യു. സൗബിനു പകരക്കാരനായാണ് ഷൈൻ ടോം ചാക്കോ എത്തുന്നത്. അതേസമയം നാരദനാണ് ആഷിഖ് അബു സംവിധാനം ചെയ്ത് അവസാനം തിയേറ്ററിൽ എത്തിയ ചിത്രം. ടൊവിനോ തോമസും അന്ന ബെന്നും ആണ് ആർ. ഉണ്ണി രചന നിർവഹിച്ച ചിത്രത്തിലെ നായകനും നായികയും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEELA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.