SignIn
Kerala Kaumudi Online
Tuesday, 30 April 2024 10.11 PM IST

സുകൃത ദർശനമായി കളഭാഭിഷേകം

kalabham-ezhunnallathu
കളഭാഭിഷേകത്തിന് മുന്നോടിയായി സന്നിധാനത്ത് ഇന്നലെ കളഭകലശം എഴുന്നള്ളിച്ചപ്പോൾ

ശബരിമല: വിഷു പൂജകൾക്കായി നടതുറന്ന അയ്യപ്പസന്നിധിയിൽ ഇന്നലെ നടന്ന കളഭാഭിഷേകം ഭക്തർക്ക് സുകൃത ദർശനമായി. രാവിലെ കിഴക്കേ മണ്ഡപത്തിൽ കളഭകലശം പൂജിച്ചു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെയും മേൽശാന്തി വി.എൻ. മഹേഷ് നമ്പൂതിരിയുടെയും നേതൃത്വത്തിൽ കളഭകലശവുമായി വാദ്യഘോഷങ്ങളോടെ ക്ഷേത്രത്തിന് വലംവച്ച് ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ചു. അയ്യപ്പ വിഗ്രഹത്തിൽ കളഭാഭിഷേകം നടത്തി ആരതി ഉഴിഞ്ഞു. കളഭാഭിഷേകം കണ്ടുതൊഴാൻ നിരധി ഭക്തർ എത്തിയിരുന്നു. ഉച്ചയ്ക്ക് ശേഷം പടിപൂജയും പുഷ്പാഭിഷേകവും നടന്നു. 14നാണ് വിഷുക്കണി ദർശനം. അന്ന് പുലർച്ചെ 4ന് നട തുറക്കും. രാവിലെ 7 വരെ വിഷുക്കണി ദർശനം നടത്താം. തന്ത്രിയും മേൽശാന്തിയും ഭക്തർക്ക് വിഷുക്കൈനീട്ടം നൽകും. പൂജകൾ പൂർത്തിയാക്കി 18ന് രാത്രി 10ന് നടയടയ്ക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SABARIMALA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.