SignIn
Kerala Kaumudi Online
Thursday, 19 September 2024 5.21 AM IST

നീലവെളിച്ചത്തിൽ ആസിഫിന് പകരം റോഷൻ മാത്യുസ്

Increase Font Size Decrease Font Size Print Page
h

ആഷിഖ് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചത്തിൽ റോഷൻ മാത്യുസ് .ആസിഫ് അലിക്കു നിശ്ചയിച്ച വേഷത്തിലാണ് റോഷൻ മാത്യുസ് എത്തുന്നത്. നേരത്തേ പൃഥ്വിരാജിനെയും കുഞ്ചാക്കോ ബോബനെയുമാണ് നായകൻമാരായി നിശ്ചയിച്ചത്. ഈ വേഷത്തിൽ ടൊവിനോ തോമസിനെയും ആസിഫ് അലിയെയും പിന്നീട് തീരുമാനിച്ചെങ്കിലും ഡേറ്റ് ക്ളാഷിനെ തുടർന്ന് ആസിഫ് അലിക്ക് പിൻമാറേണ്ടി വന്നു. ഏപ്രിലിൽ കണ്ണൂർ പിണറായിയിൽ ചിത്രീകരണം ആരംഭിക്കുന്ന നീലവെളിച്ചം ഒ.പി.എം സിനിമാസിനുവേണ്ടി ആഷിഖ് അബുവും, റിമകല്ലിംഗലും സന്തോഷ്. ടി. കുരുവിളയും ചേർന്നാണ് നിർമ്മാണം. വൻ ക്യാൻവാസിൽ ഒരുങ്ങുന്ന നീലവെളിച്ചം വൈക്കം മുഹമ്മദ് ബഷീർ കഥയും തിരക്കഥയും ഒരുക്കി എ. വിൻസെന്റ് സംവിധാനം ചെയ്ത ഭാർഗവീനിലയത്തിന്റെ പുനരാവിഷ്കാരമാണ് . ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം. ബിജിബാൽ, റെക്‌സ് വിജയ് എന്നിവർ സംഗീത സംവിധാനവും സൈജു ശ്രീധരൻ എഡിറ്റിംഗും നിർവഹിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ROSHAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.