സുരാജ് വെഞ്ഞാറമൂട് ,ഷൈൻ ടോം ചാക്കോ , സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനിൽ ഇബ്രാഹിം സംവിധാനം ചെയ്യുന്ന റോയ് ഡിസം. 9ന് സോണി ലിവിലൂടെ നേരിട്ട് സ്ട്രീം ചെയ്യും. ഡോ. റോണി ഡേവിഡ്, ജിൻസ് ഭാസ്കർ, വി.കെ. ശ്രീരാമൻ, വിജീഷ് വിജയൻ, റിയ സൈറ, ഗ്രേസി ജോൺ, ബോബൻ സാമുവൽ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. സംവിധായകൻ സുനിൽ ഇബ്രാഹിം തന്നെയാണ് കഥയും തിരക്കഥയും സംഭാഷണവും.
നെട്ടൂരാൻ ഫിലിംസ്, വിശ്വദീപ്തി ഫിലിംസ് എന്നീ ബാനറിൽ സജീഷ് മഞ്ചേരി, സനൂബ് കെ. യൂസഫ് എന്നിവർ ചേർന്നാണ് നിർമ്മാണം. ജയേഷ് മോഹൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ഗാനങ്ങൾ വിനായക് ശശികുമാർ സംഗീതം മുന്ന പി.എം. പി.ആർ. ഒ.എ.എസ്. ദിനേശ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |