പ്രശസ്ത ചലച്ചിത്ര താരം ശാലിൻ സോയ സംവിധായികയായി അരങ്ങേറ്റം കുറിച്ചു. ശാലിൻ രചനയും സംവിധാനവും നിർവഹിക്കുന്ന പേരിടാത്ത ചിത്രത്തിൽ അലക്സാണ്ടർ പ്രശാന്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തിരുവനന്തപുരത്ത് ചിത്രീകരണം പൂർത്തിയായ ചിത്രത്തിൽ രശ്മി ബോബൻ, ഗായത്രി ഗോവിന്ദ്, സന, ശ്രീനാഥ് ബാബു തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
മനുഷ്യമനസിന്റെ വിവിധ ഭാവങ്ങളും തീവ്രമായ വികാരങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഹ്യൂമൻസ് പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിലാണ് നിർമ്മാണം. ശരത് കുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റർ അക്ഷയ് കുമാർ.സംഗീത സംവിധാനം ഡാൺ വിൻസന്റാണ്. ക്വട്ടേഷൻ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ താരമാണ് ശാലിൻ. ഒരുവൻ, വാസ്തവം, എത്സമ്മ എന്ന ആൺകുട്ടി, സ്വപ്ന സഞ്ചാരി, മല്ലു സിംഗ്, റോക് സ്റ്റാർ, ഡ്രാമ, ധമാക്ക എന്നിവയാണ് ശാലിൻ അഭിനയിച്ച പ്രധാന ചിത്രങ്ങൾ. കുഞ്ചാക്കോ ബോബൻ നായക വേഷത്തിൽ എത്തിയ വിശുദ്ധൻ എന്ന ചിത്രത്തിൽ ആനി മോൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ചു. ഏറെ നാളായി സംവിധായികയാവാനുള്ള ഒരുക്കത്തിലായിരുന്നു ശാലിൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |