.പോയി പണി നോക്കാനെന്ന് സാമന്ത
തെന്നിന്ത്യൻ താരം നാഗചൈതന്യയും ശോഭിത ധൂലിപാലയും പ്രണയത്തിലെന്ന് പാപ്പരാസികൾ. എന്നാൽ ഇക്കാര്യത്തിൽ നാഗചൈതന്യയും ശോഭിതയും പ്രതികരിച്ചിട്ടില്ല.ഇത്തരം വാർത്തകൾ പരത്തുന്നത് നാഗചൈതന്യയുടെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മുൻഭാര്യ സാമന്തയുടെ പി.ആർ ടീമാണെന്ന് പ്രചാരണമുണ്ട്. എന്നാൽ ഇതിന് എതിരെ കടുത്ത ഭാഷയിൽ സാമന്ത ട്വിറ്ററിലൂടെ മറുപടി നൽകിയിട്ടുണ്ട്.
പെൺകുട്ടികൾക്ക് എതിരെ ഗോസിപ്പ് വന്നാൽ അത് സത്യം. ആൺകുട്ടിക്ക് എതിരെ വന്നാൽ അത് പെൺകുട്ടി ഉണ്ടാക്കിയത്. ഒന്ന് പക്വത വച്ചുകൂടേ? ആദ്യം നിങ്ങളുടെ ജോലിയും കുടുംബവും നോക്കൂ എന്നാണ് സാമന്ത ട്വിറ്ററിൽ കുറിച്ചത്. 2017ൽ വിവാഹിതരായ നാഗചൈതന്യയും സാമന്തയും നാലുവർഷത്തെ ദാമ്പത്യജീവിതത്തിനുശേഷം 2021 ഒക്ടോബറിലാണ് വേർപിരിയുന്നതായി പ്രഖ്യാപിക്കുന്നത്. അതേസമയം, പുതിയ ചിത്രങ്ങളുമായി ബന്ധപ്പെട്ട തിരക്കിലാണ് നാഗചൈതന്യയും സാമന്തയും.മൂത്തേൻ, കുറുപ്പ് എന്ന ചിത്രങ്ങളിലൂടെ മലയാളത്തിനും ശോഭിത പരിചിതയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |