ഗർഭകാലം ആസ്വദിച്ച് തെന്നിന്ത്യൻ താരം സഞ്ജന ഗൽറാണി
''അഞ്ചു വർഷം ലിവിംഗ് ടുഗെദർ. രണ്ടു വർഷം മുൻപ് വിവാഹം. ഇപ്പോൾ എട്ടുമാസം ഗർഭിണി.'' എല്ലാം അഭിമാനമായി കാണുമ്പോൾ താൻ മാതൃത്വം അനുഭവിക്കുന്നതിന്റെ സുഖത്തിൽ."'മലയാളത്തിന് ഏറെ പരിചിതയായ അഭിനേത്രി നിക്കി ഗൽ റാണിയുടെ സഹോദരിയും നടിയുമായ സഞ്ജന ഗൽറാണി പറഞ്ഞു. ''ഭർത്താവില്ലാതെ ഗർഭം ധരിച്ചു എന്ന് എന്നെക്കുറിച്ച് ആദ്യം കഥകൾ പ്രചരിച്ചു.ഡോ. അസീസ് പാഷ ആണ് ഭർത്താവ്.എനിക്ക് പതിനേഴു വയസു ഉള്ളപ്പോൾമുതൽ അദ്ദേഹത്തെ അറിയാം. അഞ്ചു വർഷം ലിവിംഗ് ടുഗെദർ .2020 ൽ വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.ഡോ. അസീസ് പാഷ വാസ്കുലർ സർജനായി ജോലിചെയ്യുന്നു. സന്തോഷകരമായ ദാമ്പത്യജീവിതം നയിക്കുന്നു. പ്രസവത്തിന്റെ ഡേറ്റ് അടുക്കും വരെ ജോലിയിൽ തുടരാനാണ് എനിക്ക് താത്പര്യം."" സഞ്ജന പറഞ്ഞു. ഗർഭം ധരിച്ച് എട്ടാം മാസത്തിലും ഡാൻസ് വീഡിയോയുമായി സഞ്ജന ആരാധകർക്ക് മുന്നിൽ എത്തുന്നു. അടുത്തിടെ സമൂഹമാദ്ധ്യമത്തിൽ സഞ്ജന പങ്കുവച്ച കുറിപ്പ് ഹൃദ്യമായിരുന്നു.
'വയറ്റിൽ വളരുന്നത് ആൺകുഞ്ഞാണ് എന്ന ഒരു തോന്നൽ എനിക്കുണ്ട്. പ്രസവത്തിന്റെ ഡേറ്റ് അടുക്കും വരെ സജീവമായി തന്നെ ജോലിയിൽ തുടരാനാണ് ആഗ്രഹം. അത്തരത്തിൽ ജോലി ചെയ്യുന്ന ഒരുപാട് സ്ത്രീകളെ ഞാൻ കണ്ടിട്ടുണ്ട്. അവരെല്ലാം എന്നെ വളരെ അധികം സ്വാധീനിച്ചിട്ടുമുണ്ട്. ആഴ്ചയിൽ മൂന്നാലുദിവസം ഞാൻ ജോലി ചെയ്യാറുണ്ട്. എന്റെ അച്ഛനും അമ്മയും ഇന്ത്യൻ മാതാപിതാക്കളാണ്. എനിക്ക് 34 വയസായി. മാതൃത്വം അനുഭവിക്കുന്നതിനായി ഇനിയും കാത്തിരിക്കാൻ വയ്യ എന്നുതോന്നി. കൊവിഡ് സമയത്ത് ജോലികളും മന്ദഗതിയിൽ ആയപ്പോൾ ഇതാണ് സമയം എന്ന് ഞാനും ഭർത്താവും തീരുമാനിക്കുകയായിരുന്നു. ഇപ്പോൾ എന്റെ ശരീരത്തിന്റെ ഓരോ മാറ്റങ്ങളും അംഗീകരിക്കാൻ തയ്യാറായി നിൽക്കുകയാണ് ഞാൻ." സഞ്ജന കുറിച്ചു. മോഡലിംഗ് രംഗത്തുനിന്നു വരുന്ന സഞ്ജന 2000ൽ ഒരു കാതൽ സെയ്വീർ എന്ന തമിഴ് ചലച്ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. അതേവർഷം പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഗണ്ഡ ഹെണ്ഡ് എന്ന സിനിമയിലെ അഭിനയത്തിലൂടെ ശ്രദ്ധേയയായി.
പുരി ജഗന്നാഥ് സംവിധാനം ചെയ്ത ബുള്ളിഗഡു എന്ന തെലുങ്ക് ചിത്രത്തിലെ സഹനായിക വേഷവും ശ്രദ്ധിക്കപ്പെട്ടു. മേജർ രവി സംവിധാനം ചെയ്ത മിഷൻ 90 ഡെയ്സിലൂടെയാണ് മലയാളത്തിൽ എത്തുന്നത്. മോഹൻലാൽ ചിത്രം കാസനോവ, മമ്മൂട്ടി ചിത്രം ദ് കിംഗ് ആന്റ് ദ് കമ്മിഷണർ എന്ന ചിത്രങ്ങളിലും വേഷമിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |