പുതിയ മേക്കോവർ ചിത്രം പങ്കുവച്ച് നടിയും ക്ളിനിക്കൽ സൈക്കോളജിസ്റ്റുമായ ഷിബ് ല ഫറ. ബ്രിമ്മിങ് ഫറ എന്ന തലക്കെട്ടിൽ മഞ്ഞ നിറം സ്വിം സൂട്ടിലെ ചിത്രം ഷിബ് ല ഫറ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു . 'എന്റെ ശരീരം നിങ്ങൾക്ക് വിമർശിക്കാനും ചർച്ചചെയ്യാനുമുള്ളത്. എന്റെ ശരീരമാണ് എന്റെ ആയുധം' എന്നിങ്ങനെ പ്രശസ്ത ഇംഗ്ളീഷ് എഴുത്തുകാരി സോഫി ലൂയിസിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് പങ്കുവച്ച ചിത്രം നിമിഷനേരം കൊണ്ടാണ് ശ്രദ്ധേയമായത്.ബോഡി പോസിറ്റിവിറ്റി, സ്റ്റോപ്പ് ഫിസിക്കൽ കമന്റ് എന്നീ ഹാഷ് ടാഗുകളും ചേർത്തിട്ടുണ്ട്.
ശരീരഭാരം കൂടിയതിന്റെ പേരിൽ സമൂഹമാദ്ധ്യമങ്ങളിൽ നിന്നു വിമർശനങ്ങളും ആക്ഷേപങ്ങളും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. ആസിഫ് അലി നായകനായി അഭിനയിച്ച കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ ഷിബ് ല ചിത്രത്തിലെ കഥാപാത്രത്തിനുവേണ്ടി ശരീരഭാരം കൂട്ടുകയും ചെയ്തു. ഫേസ്, ഡൈവോഴ്സ് എന്നിവയാണ് മറ്റു ചിത്രങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |