കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ജിഗർതണ്ട എന്ന ചിത്രത്തിന് രണ്ടാംഭാഗം. കാർത്തിക് സുബ്ബരാജ് തന്നെ ഒരു വീഡിയോയിലൂടെയാണ് രണ്ടാംഭാഗ പ്രഖ്യാപനം നടത്തിയത്. ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രമായിരുന്നു ജിഗർതണ്ട. കാർത്തിക് സുബ്രഹ്മണി എന്ന യുവ സംവിധായകന് അസാൾട്ട് സേതു എന്ന കൊടും കുറ്റവാളിയെ ഒരു പ്രത്യേക സാഹചര്യത്തിൽ സിനിമയിൽ അഭിനയിപ്പിക്കേണ്ടിവരുന്നതാണ് ചിത്രത്തിന്റെ പ്രമേയം. സിദ്ധാർത്ഥും ബോബി സിംഹയുമാണ് ഇൗ വേഷങ്ങൾ അവതരിപ്പിച്ചത്. ലക്ഷ്മി മേനോനായിരുന്നു നായിക. ഗുരുസോമ സുന്ദരം, കരുണാകരൻ, ആടുകളം നരേൻഎന്നിവരാണ് മറ്റു വേഷങ്ങളിൽ എത്തിയത്. വിജയ് സേതുപതി അതിഥി വേഷം അവതരിപ്പിച്ചു. കന്നടയിൽ ഗദ്ദാല കൊണ്ട ഗണേഷ് എന്ന പേരിൽ ചിത്രം എത്തിയിരുന്നു. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം കൂടിയായിരുന്നു ജിഗർതണ്ട.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |