ഒ.ടി.ടി പ്ലാറ്റ് ഫോമുമായി ഷാരൂഖ് ഖാൻ. എസ്.ആർ.കെ പ്ലസ് എന്ന പേരിലാണ് ഷാരൂഖ് തന്റെ ഒ.ടി.ടി പ്ലാറ്റ്ഫോം അവതരിപ്പിക്കുന്നത്. ഷാരൂഖിന്റെ പേരിന്റെ ചുരുക്കെഴുത്താണ് എസ്.ആർ.കെ. എസ്.ആർ.കെ പ്ലസിന്റെ ലോഗോയും സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ചു.
'ഒ.ടി.ടി ലോകത്ത് എന്തോക്കെയോ നടക്കാൻ പോവുന്നു" എന്ന അടിക്കുറിപ്പോടെയായിരുന്നു ഷാരൂഖ് പ്രഖ്യാപനം അറിയിച്ചത്.എന്നാൽ മറ്റ് വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ഇത് ആദ്യമായാണ് ഇന്ത്യയിലെ ഒരു സൂപ്പർ താരം ഒ.ടി.ടി മേഖലയിലേക്ക് എത്തുന്നത്.
നിലവിൽ റെഡ് ചില്ലീസ് എന്റർടെയിൽമെന്റ്സ് എന്ന പേരിൽ ഷാരൂഖിന് മീഡിയ കമ്പനി ഉണ്ട്. കൂടാതെ ഐ.പി.എൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേർസിന്റെ ഉടമകളിൽ ഒരാളുമാണ് . ബ്രാൻഡ് മൂല്യത്തിൽ രാജ്യത്തെ സെലിബ്രിറ്റികളിൽ അഞ്ചാം സ്ഥാനത്താണ് കിംഗ് ഖാൻ. 5000 കോടിക്ക് മുകളിലാണ് താരത്തിന്റെ ആസ്ഥി.
അതേസമയം താരത്തിന് ആശംസയുമായി നിരവധി താരങ്ങൾ രംഗത്തെത്തി. 'ഇന്നത്തെ പാർട്ടി നിങ്ങളുടെ വക, നിങ്ങളുടെ പുതിയ ഒ.ടി.ടി ആപ്പിന് അഭിനന്ദനങ്ങൾ" എന്നാണ് ബോളിവുഡ് താരം സൽമാൻ ഖാൻ കുറിച്ചത്.
'സ്വപ്നം യാഥാർത്ഥ്യമാകുന്നു! ഷാരൂഖ് ഖാന്റെ പുതയ ഒ.ടി.ടി പ്ലാറ്റ്ഫോമായ എസ്.ആർ.കെ പ്ലസുമായി ഉടൻ പ്രവർത്തിക്കുന്നു" എന്ന് സംവിധായകൻ അനുരാഗ് കശ്യപ് ട്വീറ്റ് ചെയ്തു.
ആനന്ദ് എൽ. റായ് സംവിധാനം ചെയ്ത സീറോ ആണ് ഷാരൂഖിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സിദ്ധാർത്ഥ് ആനന്ദിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പത്താൻ എന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ ചിത്രീകരണത്തിനായി സ്പെയിനിലാണ് ഷാരൂഖ് ഖാൻ. അടുത്ത വർഷം ജനുവരി 25നാണ് പത്താൻ റിലീസ്. ദീപിക പദുകോണും ജോൺ എബ്രഹാമുമാണ് പത്താനിലെ മറ്റുതാരങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |