SignIn
Kerala Kaumudi Online
Friday, 20 September 2024 1.07 AM IST

യഥാർത്ഥ സെങ്കിനിയ്ക്ക് സഹായവുമായി സൂര്യ 

Increase Font Size Decrease Font Size Print Page
aa

ജയ് ഭീം റിലീസായി ദിവസങ്ങൾ പിന്നിടുമ്പോഴും സിനിമയെക്കുറിച്ചുള്ള ചർച്ചകൾ അവസാനിക്കുന്നില്ല. യഥാർത്ഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തി ജ്ഞാനവേൽ സംവിധാനം ചെയ്ത ചിത്രം നിരൂപക പ്രശംസ പിടിച്ചുപറ്റി മുന്നേറുകയാണ്. ചിത്രത്തിൽ ലിജോ മോൾ അവതരിപ്പിച്ച സെങ്കിനി എന്ന കഥാപാത്രം യഥാർത്ഥ ജീവിതത്തിൽ പാർവതി അമ്മാളാണ്. ജീവിതത്തിൽ ഒരുപാട് കഷ്ടതകളിലൂടെ കടന്നുപോയ പാർവതി അമ്മാളിന്റെ ജീവിതത്തിന് ഇപ്പോഴും വലിയ മാറ്റങ്ങളില്ല. നേരത്തെ സംവിധായകനും നടനുമായ രാഘവ ലോറൻസ് വീട് നിർമ്മിച്ച് നൽകാമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറകെയാണ് സൂര്യ പർവതിയ്ക്ക് 10 ലക്ഷം സഹായമായി നൽകിയിരിക്കുന്നത്. ഫിക്‌സിഡ് ഡെപ്പോസിറ്റ് ആയി തുക ഇട്ടതിനാൽ പാർവതി അമ്മാളിന് ഇതിൽ നിന്നൊരു പലിശ ഓരോ മാസവും ലഭിക്കും.പാർവതി അമ്മാളിന്റെ കാലശേഷം ഈ തുക മകൾക്കും ലഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്.ചെന്നൈ പോരൂരിലെ ഓലമേഞ്ഞ കുടിലിൽ മകൾക്കും മരുമകനും പേരക്കുട്ടികൾക്കുമൊപ്പമാണ് പാർവതി ഇപ്പോൾ താമസിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SURYA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.