നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ്, സുമേഷ് ആൻഡ് രമേഷ് എന്നീ സിനിമകളിലൂടെയും കോമഡി ഷോകളിലൂടെയും ശ്രദ്ധേയയായ ശൈത്യ സന്തോഷ് നായികയാവുന്ന റോഷന്റെ ആദ്യ പെണ്ണ് കാണൽ എന്ന ചിത്രം നന്ദകുമാർ സംവിധാനം ചെയ്യുന്നു. ഡി ഫോർ ഡാൻസിലൂടെ ശ്രദ്ധേയനായ അജിത്ത്, ഏലൂർ ജോർജ്, അജയൻ മാടക്കൽ, സലിം, ശ്രുതി, ജെമി, റിയ എന്നിവരാണ് മറ്റു താരങ്ങൾ.
ആമി എന്ന യുവതി റോഷൻ എന്ന യുവാവിനെ പെണ്ണ് കാണാൻ ഇടയായ അവസ്ഥയും തുടർന്ന് ജീവിതത്തിലുണ്ടാകുന്ന രസകരമായ മുഹൂർത്തങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. പുതു തലമുറയിലെ യുവതി - യുവാക്കൾ പെണ്ണുകാണലിനെ നോക്കിക്കാണുന്ന രീതികളും അവരുടെ തീരുമാനങ്ങളും എങ്ങനെ സമൂഹത്തെ സ്വാധീനിക്കുന്നുവെന്നും പറയാൻ ശ്രമിക്കുന്ന ചിത്രം കൂടിയാണിത്. നന്ദകുമാർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രേയിധ, ബിനോയ് കെ. മാത്യു റാന്നി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് മനുലാൽ ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം ജി മ്യൂസിക് കൊച്ചി. എറണാകുളം, ചേർത്തല എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ചിത്രം ഉടൻ പ്രദർശനത്തിന് എത്തും. പി.ആർ.ഒ. എ.എസ്. ദിനേശ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |