ഷെയ്ൻ നിഗമിനെ നായകനാക്കി നവാഗതനായ ജീവൻ ജോജോ സംവിധാനം ചെയ്യുന്ന ഉല്ലാസം ടീസർ റിലീസായി. പേര് സൂചിപ്പിക്കുന്നതുപോലെ ഉല്ലാസം നിറഞ്ഞ കഥാപാത്രമായിയാണ് ടീസറിൽ ഷെയ്ൻ. ഇതുവരെ കണ്ടതിൽ നിന്നും വ്യത്യസ്തമായി പുതിയ രൂപത്തിലും ഭാവത്തിലുമാണ് പ്രത്യക്ഷപ്പെടുന്നത്.
നിരവധി പരസ്യചിത്രങ്ങളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും പ്രശസ്തയായ പവിത്ര ലക്ഷ്മിയാണ് നായിക.അജു വർഗീസ്, ദീപക് പറമ്പോൽ, ബേസിൽ ജോസഫ്,ലിഷോയ്,അപ്പുകുട്ടി,ജോജി,അംബിക,നയന എൽസ, തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
കൈതമറ്റം ബ്രദേഴ്സിന്റെ ബാനറിൽ ജോ കൈതമറ്റം,ക്രിസ്റ്റി കൈതമറ്റം എന്നിവർ ചേർന്നു നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ പ്രവീൺ ബാലകൃഷ്ണൻ എഴുതുന്നു. അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സ്വരൂപ് ഫിലിപ്പാണ് ഛായാഗ്രഹണം .സംഗീതത്തിനും നൃത്തത്തിനും ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ ബി കെ ഹരിനാരായണന്നന്റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണം പകരുന്നു.
തെന്നിന്ത്യൻ സിനിമകളിലെ പ്രശസ്ത നൃത്തസംവിധായകൻ ബാബ ഭാസ്കർ നൃത്തചുവടുകൾ ഒരുക്കുന്ന ആദ്യ മലയാള ചിത്രമാണിത്. വാർത്ത പ്രചാരണം -എ. എസ് ദിനേശ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |