മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയിൽ ഉണ്ണിമുകുന്ദനും. ഹൈദരാബാദിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ 27ന് ഉണ്ണി മുകുന്ദൻ ജോയിൻ ചെയ്യും. ചിത്രത്തിൽ ശ്രദ്ധേയമായ വേഷമാണ് ഉണ്ണിമുകുന്ദന്. പ്രശസ്ത ഛായാഗ്രാഹകൻ രവി കെ. ചന്ദ്രന്റെ ആദ്യ മലയാള സംവിധാന ചിത്രമായ ഭ്രമത്തിലും പൃഥ്വിയോടൊപ്പം ഉണ്ണിമുകുന്ദൻ അഭിനയിച്ചിരുന്നു. ഇതാദ്യമാണ് ഉണ്ണിമുകുന്ദൻ മോഹൻലാലിനൊപ്പം മലയാള ചിത്രത്തിന്റെ ഭാഗമാവുന്നത്. കൊറട്ടാല ശിവ സംവിധാനം ചെയ്ത ജനത ഗ്യാരേജ് എന്ന തെലുങ്ക് ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. അതിൽ മോഹൻലാലിന്റെ മകന്റെ വേഷമായിരുന്നു ഉണ്ണിമുകുന്ദന്. ബ്രോഡാഡിക്കു പിന്നാലെ ജീത്തു ജോസഫ് ചിത്രമായ 12th Manനിലും ഉണ്ണിമുകുന്ദൻ അഭിനയിക്കുന്നുണ്ട്. തുടർച്ചയായി രണ്ടു മോഹൻലാൽ ചിത്രങ്ങളുടെ ഭാഗമാവുകയാണ് ഉണ്ണി. ആഗസ്റ്റ് 5നുശേഷം 12th manന്റെ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |