SignIn
Kerala Kaumudi Online
Wednesday, 08 May 2024 2.58 PM IST

ഉണ്ണി മുകുന്ദനും നിഖില വിമലും , ഗെറ്റ് സെറ്റ് ബേബി ആരംഭിച്ചു

ss

ഉണ്ണി മുകുന്ദൻ,നിഖില വിമൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോണും
ചോറ്റാനിക്കര ദേവീ ക്ഷേത്രാങ്കണത്തിൽ നടന്നു.ഉണ്ണി മുകുന്ദൻ തികച്ചും വ്യത്യസ്തമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. പ്രതീക്ഷകളോടെ ജീവിതത്തെ കാണുന്ന, ശക്തമായ നായിക കഥാപാത്രത്തെ നിഖില വിമൽ അവതരിപ്പിക്കുന്നു. സ്കന്ദ സിനിമാസ്, കിംഗ്സ് മെൻ പ്രൊഡക്ഷൻസ് എന്നീ
ബാനറിൽ സജീവ് സോമൻ, സുനിൽ ജെയിൻ, പ്രക്ഷാലി ജെയിൻ, സാം ജോർജ്ജ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്വൈ .വി രാജേഷും അനൂപ് രവീന്ദ്രനും രചന നിർവഹിക്കുന്നു. അലക്സ് ജെ. പുളിക്കൽ ആണ് ഛായാഗ്രഹണം .
എഡിറ്റർ-മഹേഷ് നാരായണൻ, സംഗീതം- സാം സി എസ്,
പ്രൊഡക്ഷൻ കൺട്രോളർ-പ്രണവ് മോഹൻ. ജനുവരി പതിനേഴിന് എറണാകുളത്ത് ചിത്രീകരണം ആരംഭിക്കും.
പി .ആർ .ഒ എ. എസ് ദിനേശ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.