ഒരു പുതുമുഖ താരത്തെ പരിചയപ്പെടുത്തുകയാണ് നടി ഉണ്ണിമായ പ്രസാദ് . മറ്റാരുമല്ല ഉണ്ണിമായ പ്രസാദിന്റെ അമ്മ ഇന്ദിര പ്രസാദ് ആണ് തങ്കം സിനിമയിൽ അംബിക ചേച്ചി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഭാവന സ്റ്റുഡിയോസ് നിർമ്മിച്ച് ശ്യാം പുഷ്കകരൻ രചന നിർവഹിച്ച് സഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന തങ്കം ജനുവരി 26ന് തിയേറ്ററുകളിൽ എത്തും. ബിജു മേനോൻ, വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി, ഗിരീഷ് കുൽക്കർണി എന്നിവരാണ് പ്രധാന വേഷത്തിൽഎത്തുന്നത്.ജോജിക്ക് ശേഷം ശ്യാം പുഷ്കരൻ തിരക്കഥ ഒരുങ്ങുന്ന ചിത്രം കൂടിയാണ്.
ശ്യാം പുഷ്കരന്റെ ഭാര്യയാണ് ഉണ്ണിമായ. വിനീത് തട്ടിൽ, ശ്രീകാന്ത് മുരളി, കൊച്ചുപ്രേമൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ഗൗതം ശങ്കർ ഛായാഗ്രഹണവും ബിജിബാൽ സംഗീത സംവിധാനവും കിരൺദാസ് എഡിറ്റിംഗും നിർവഹിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |