SignIn
Kerala Kaumudi Online
Saturday, 21 September 2024 4.38 AM IST

കാന്താര 2 വിൽ ഉർവശി റൗട്ടേല നായിക

Increase Font Size Decrease Font Size Print Page

ss

ബോക്സ് ഒാഫീസിൽ കോടികൾ കിലുക്കിയ കാന്തരയുടെ പ്രീക്വലായി എത്തുന്ന കാന്താര 2 വിൽ ബോളിവുഡ് താരം ഉർവശി റൗട്ടേല നായിക. കാന്താര 2 എന്ന അടിക്കുറിപ്പിൽ കാന്താരയുടെ സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടിയോടൊപ്പമുള്ള ചിത്രം ഉർവശി സമൂഹമാധ്യമത്തിൽ പങ്കുവച്ചു.ഒരു സിനിമയ്ക്ക് 20 കോടി വരെയാണ് ഉർവശിയുടെ പ്രതിഫലം. ചിരഞ്ജീവി ചിത്രം വാൾട്ടർ വീരയ്യ‌യിൽ ഒരു ഗാന രംഗത്ത് അഭിനയിക്കാൻ രണ്ട് കോടി വാങ്ങിയെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കാന്താര 2വിൽ തന്റെ പ്രതിഫലം ഉർവശി വീണ്ടും കൂട്ടാനാണ് സാധ്യത. അതേസമയം കാന്താരയുടെ രണ്ടാംഭാഗത്തിന്റെ ചിത്രീകരണം ജൂണിൽ ആരംഭിക്കാനാണ് ഒരുങ്ങുന്നത്. കാന്താരയുടെ രണ്ടാംഭാഗമാണ് പ്രേക്ഷകർ കണ്ടതെന്നും ഒന്നാംഭാഗം അടുത്തവർഷം വരുമെന്നും ഋഷദ് ഷെട്ടി പറഞ്ഞിരുന്നു. അടുത്തവർഷം ഏപ്രിൽ- മേയ് മാസത്തിൽ പാൻ ഇന്ത്യൻ റിലീസായി കാന്താര 2 എത്തിക്കാനാണ് അണിയറ പ്രവർത്തകർ ഒരുങ്ങുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.