കുമ്പാരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നീ ചിത്രങ്ങൾക്ക് ശേഷം ധ്യാൻ ശ്രീനിവാസനെ കേന്ദ്രകഥാപാത്രമാക്കി സാഗർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘വീകം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
ധ്യാനിനൊപ്പം ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഷീലു എബ്രഹാം, അജു വർഗീസ്, ദിനേശ് പ്രഭാകർ, ജഗദീഷ്, ഡെയിൻ ഡേവിസ്, ഡയാന ഹമീദ്, മുത്തുമണി എന്നിവരെ ഉൾപ്പെടുത്തിയുള്ള പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ധനേഷ് രവീന്ദ്രനാഥ് ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിംഗ്- ഹരീഷ് മോഹൻ, അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യു അവതരിപ്പിക്കുന്ന ചിത്രം ഷീലു എബ്രഹാമാണ് നിർമ്മാണം. പി.ആർ.ഒ- പി.ശിവപ്രസാദ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |