വിദ്യാബാലന്റെ ആദ്യ ഹിന്ദി ചിത്രം പരിനീത റിലീസ് ചെയ്തിട്ട് ഇക്കഴിഞ്ഞ ജൂണിൽ 20 വർഷം പൂർത്തിയായിരുന്നു. പ്രദീപ് സർക്കാർ സംവിധാനം ചെയ്ത ച്ത്രത്തിൽ സഞ്ജയ് ദത്തും സെയ്ഫ് അലി ഖാനുമായിരുന്നു നായകൻമാർ. ചിത്രത്തിൽ സഞ്ജയ് ദത്തുമായി ഇന്റിമേറ്റ് രംഗം ഉണ്ടായിരുന്നുവെന്നും ഇതിന്റെ ചിത്രീകരണത്തിിൽ സഞ്ജയ് ദത്തിൽ നിന്നുണ്ടായ സഹകരണവും ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ വിദ്യാബാലൻ വെളിപ്പെടുത്തിയിരുന്നു. ചിത്രീകരണത്തിനിടെയും ഷൂട്ടിംഗിന് ശേഷവും താൻ കംഫർട്ടിബിൾ ആണോ എന്ന് തിരക്കിയിരുന്ന സഞ്ജയ് ദത്തിനെ കുറിച്ചായിരുന്നു വിദ്യാ ബാലൻ പറഞ്ഞത്.
അഭിനയിക്കുന്നതിന് മുമ്പ് എന്തൊക്കെ തയ്യാറെടുപ്പുകൾ നടത്താറുണ്ട് എന്ന ചോദ്യത്തിനും വിദ്യാ ബാലൻ മറുപടി നൽകി, സാധാരണ നിലയിൽ നടിമാർ പല്ല്, മൂക്ക്, അടിസ്ഥാന ശുചിത്വം എന്നിവയെ കുറിച്ച് ബോധവാൻമാർ ആയിരിക്കുമെന്ന് വിദ്യാബാലൻ പറഞ്ഞു,. ചിലർ ഗന്ധത്തെ കുറിച്ചും ബോധവാൻമാർ ആയിരിക്കും. ചൈനീസ് ഭക്ഷണം കഴിച്ച ശേഷം പല്ലു തേയ്‌ക്കാതെ വന്ന ഒരു നടനൊപ്പം തനിക്ക് ഇന്റിമേറ്റ് സീൻ ചെയ്യേണ്ടി വന്ന അനുഭവം നടി പങ്കുവച്ചു. ഞാൻ അപ്പോൾ മനസിൽ ആലോചിച്ചു. ഇയാൾക്കുമുണ്ടാവില്ലേ ഒരു പങ്കാളി എന്ന്. ഞാൻ അയാൾക്ക് മിന്റ് നൽകാനൊന്നും പോയില്ല. പുതിയ ആളായതിനാൽ എനിക്ക് നല്ല പേടിയുണ്ടായിരുന്നുവെന്നും വിദ്യാബാലൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |