മമ്മൂട്ടി, വിനായകൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ജിതിൻ കെ. ജോസ് കഥ എഴുതി സംവിധാനം ചെയ്യുന്ന കളങ്കാവൽ റിലീസിന് ഒരുങ്ങി. ഈ വർഷം തിയേറ്ററിൽ എത്തുന്ന മൂന്നാമത്തെ മമ്മൂട്ടി ചിത്രം ആണ്. രജിഷ വിജയൻ, മേഘ തോമസ്, ഗായത്രി അരുൺ ഉൾപ്പെടെ 21 നായികമാർ അണിനിരക്കുന്നുണ്ട്. ഛായാഗ്രഹണം ഫൈസൽ അലി. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ആണ് നിർമ്മിക്കുന്നത്. തിരക്കഥ ജിഷ്ണു ശ്രീകുമാർ,ജിതിൻ കെ. ജോസ് , വിതരണം വേഫെറർ ഫിലിംസ്.
വീരവണക്കം
സമുദ്രക്കനി,ഭരത്,സുരഭി ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനിൽ വി. നാഗേന്ദ്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വീരവണക്കം തിയേറ്ററിൽ. കേരള-തമിഴ് നാട് ചരിത്ര പശ്ചാത്തലത്തിൽ സഖാവ് പി.കൃഷ്ണപിള്ളയുടെ സംഭവബഹുലമായ പോരാട്ടത്തിന്റെ കഥ ചിത്രം പറയുന്നു. റിതേഷ്, രമേഷ് പിഷാരടി, സിദ്ധാംഗന, ഐശ്വിക, പ്രേംകുമാർ, അരിസ്റ്റോ സുരേഷ്, സിദ്ധിഖ്, ആദർശ്, ഭീമൻ രഘു തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. വിശാരദ് ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്നു.
മദ്രാസി
ശിവകാർത്തികേയൻ നായകനായി എ.ആർ. മുരുഗദോസ് സംവിധാനം ചെയ്യുന്ന മദ്രാസി സെപ്തംബർ 5ന് തിയേറ്രറിൽ. രുക്മിണി വസന്ത് , ബിജു മേനോൻ, വിദ്യുത് ജംവാൽ , ഷബീർ കല്ലറക്കൽ, വിക്രാന്ത് എന്നിവരാണ് മറ്റ് താരങ്ങൾ. സംഗീതം അനിരുദ്ധ് രവിചന്ദർ, ഛായാഗ്രഹണം സുധീപ് ഇളമൺ, ശ്രീ ലക്ഷ്മി മൂവീസിന്റെ ബാനറിൽ ആണ് നിർമ്മാണം. വിതരണം മാജിക് ഫ്രെയിംസ് റിലീസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |