SignIn
Kerala Kaumudi Online
Thursday, 19 September 2024 9.41 PM IST

വിക്രം വേദ പാക്കപ്പ് സന്തോഷത്തിൽ ഹൃതിക് റോഷൻ

Increase Font Size Decrease Font Size Print Page

vikram

ഹൃതിക് റോഷൻ, സെയ്‌ഫ് അലിഖാൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പുഷ്‌കർ - ഗായത്രി സംവിധാനം ചെയ്യുന്ന വിക്രം വേദ പാക്കപ്പ് ആയി. ഈ സന്തോഷം ആരാധകരുമായി ഹൃത്വിക് റോഷൻ പങ്കുവച്ചു. ഒരുപാട് ഓർമ്മകളും പരീക്ഷണങ്ങൾ നിറഞ്ഞ നിമിഷങ്ങളും ആക്ഷനും ത്രില്ലും ഒപ്പം ഈ ചിത്രം ഒരുക്കാൻ ഞങ്ങൾ നൽകേണ്ടിവന്ന കഠിനാദ്ധ്വാനവുമൊക്കെയാണ് എന്റെ മനസിലേക്ക് ഓടിയെത്തിയത്. റിലീസിനോടടുക്കുമ്പോൾ ആവേശത്തിനൊപ്പം പരിഭ്രമവുമുണ്ട്. സെയ്ഫിനൊപ്പം ഒത്തുച്ചേരാൻ കഴിഞ്ഞതിൽ സന്തോഷം. ഹൃത്വിക് കുറിച്ചു. വിജയ് സേതുപതി - മാധവൻ ടീം ഒന്നിച്ച തമിഴ് സൂപ്പർ ഹിറ്റിന്റെ റീമേക്ക് ആണിത്. രാധിക ആപ്‌തെ, രോഹിത് നറഫ്, യോഗിത ബിഹാനി, ഹരീബ് ഹാഷ്മി എന്നിവരാണ് മറ്റു താരങ്ങൾ. വിശാൽ ശേഖർ ആണ് സംഗീത സംവിധാനം. സെപ്തംബർ 30ന് തിയേറ്ററുകളിൽ എത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: VIKTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.