തിരുവനന്തപുരം: കോൺഗ്രസിന്റെ രാജ്യസഭാ സീറ്റ് പേമെന്റ് സീറ്റാണെന്ന് പറഞ്ഞിട്ടില്ലെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്. ജെബി മേത്തർ പണം കൊടുത്ത് സീറ്റ് വാങ്ങിയതാണെന്ന് താൻ പറഞ്ഞിട്ടില്ല. രാജ്യസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താൻ പറഞ്ഞതായി സംപ്രേക്ഷണം ചെയ്ത വാർത്ത അടിസ്ഥാനരഹിതവും ദുർവ്യാഖ്യാനം ചെയ്തതുമാണ്. ആർ.വൈ.എഫ് സമ്മേളനത്തിൽ ആമുഖ പ്രഭാഷണം നടത്തുന്നതിനിടയിൽ സമകാലിക രാഷ്ട്രീയ പ്രശ്നങ്ങൾ വിശദീകരിക്കുന്നതിനിടയിൽ സമൂഹമാദ്ധ്യമങ്ങളിൽ വരുന്ന അവാസ്തവ പ്രചരണത്തെ കുറിച്ച് നടത്തിയ ഒരു പരാമർശമാണ് തെറ്റായി വ്യാഖ്യാനിച്ച് വികലമായി ചിത്രീകരിക്കുന്നത്. ന്യൂനപക്ഷ വനിതാ പ്രാതിനിദ്ധ്യം ഉറപ്പാക്കി കോൺഗ്രസ് കൈക്കൊണ്ട തീരുമാനം സ്വാഗതാർഹമാണ്. തെറ്റിദ്ധാരണ പരത്താൻ നടത്തുന്ന ശ്രമത്തിന്റെ പിന്നിലെ രാഷ്ട്രീയ കൗശലം തിരിച്ചറിയണമെന്നും എ.എ. അസീസ് പുറത്തിറക്കിയ പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |