
തൃശൂർ: പി.എം ശ്രീ പദ്ധതിയിൽ ഒപ്പുവച്ചതിന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയെ അഭിനന്ദിച്ചും പ്രതീകാത്മകമായി പൊന്നാട അണിയിച്ചും എ.ബി.വി.പി ആഹ്‌ളാദ പ്രകടനം. സ്വരാജ് റൗണ്ടിലെ നടുവിലാലിൽ നിന്നും തൃശൂർ കോർപറേഷന് മുൻപിലേക്ക് നടത്തിയ ആഹ്‌ളാദ പ്രകടനത്തിനുശേഷം ചേർന്ന യോഗം സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്.അക്ഷയ് ഉദ്ഘാടനം ചെയ്തു. കേരളം പി.എം ശ്രീയിൽ ഒപ്പുവച്ചതിന് ഇടയാക്കിയത് എ.ബി.വി.പിയുടെ സമരമാണെന്നും ആ സമരത്തിന്റെ വിജയമാണിതെന്നും അക്ഷയ് അഭിപ്രായപ്പെട്ടു. പ്രവർത്തകർ മധുരവിതരണവും നടത്തി. ജില്ലാ സെക്രട്ടറി യദുകൃഷ്ണൻ അദ്ധ്യക്ഷനായി. സംസ്ഥാന ജോയിന്റ് സെക്രട്ടറി ആർ.അശ്വതി, സംസ്ഥാന സമിതി അംഗം ടി.എൻ.വിഘ്‌നേഷ്, സാന്ദ്ര, അരുൺ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |