
കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുൻ ദേവസ്വം കമ്മിഷണറുമായ എൻ. വാസുവിനെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇന്നലെ ചോദ്യം ചെയ്തു. കേസിൽ ജാമ്യത്തിൽ ഇറങ്ങിയ വാസുവിന് എറണാകുളം ഇ.ഡി ഓഫീസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നേരത്തേ സമൻസ് നൽകിയിരുന്നു. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ ഇതുവരെ ഇ.ഡി ചോദ്യം ചെയ്തിട്ടില്ല. മറ്റു പ്രതികളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ച ശേഷമാകും പോറ്റിക്ക് നോട്ടീസ് നൽകുക. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു ഉൾപ്പെടെയുള്ളവരെ വിളിച്ചുവരുത്തിയിരുന്നു. ഇ.ഡി രജിസ്റ്റർ ചെയ്ത കേസിൽ 28 പേരാണ് പ്രതികൾ. നടൻ ജയറാം ഉൾപ്പടെയുള്ളവർ സാക്ഷികളുമാണ്.
പ്രത്യേക അന്വേഷണസംഘം രജിസ്റ്റർ ചെയ്ത കേസിലെ മൂന്നാം പ്രതിയാണ് വാസു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |