മണ്ണാർക്കാട്: കളിക്കുന്നതിനിടെ കവുങ്ങ് ഓടിഞ്ഞു വീണ് ഗുരുതരമായി പരിക്കേറ്റ ഏഴുവയസുകാരിക്ക് ദാരുണാന്ത്യം. മണ്ണാർക്കാട് കാഞ്ഞിരപ്പുഴ തൊട്ടിപറമ്പിൽ ഇബ്രാംഹിം ഷായുടെ മകൾ ഫാത്തിമാ സന (7) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ വീടിന് സമീപത്തെ കവുങ്ങിൻ തോട്ടത്തിൽ കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ ശക്തമായി വീശിയടിച്ച കാറ്റിൽ ഉണങ്ങി നിന്നിരുന്ന കവുങ്ങ് ഓടിഞ്ഞ് ഫാത്തിമ സനയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. കുട്ടിയുടെ നിലവിളികേട്ട് ഓടിയെത്തിയ വീട്ടുകാരും നാട്ടുകാരും ചേർന്ന് പെരിന്തൽമണ്ണയിലെ ഇ.എം.എസ് സഹകരണാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുതുക്കുറിശ്ശി കെ.വി.എ എൽ.പി സ്കൂളിലെ രണ്ടാം ക്ലാസം വിദ്യാർത്ഥിയാണ് ഫാത്തിമ സന. ഉമ്മ: ഖദീജ. സഹോദരി: ഫാത്തിമ ഷിഫ. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |