തൃശൂർ: വോട്ട് രേഖപ്പെടുത്തി തൃശൂരിലെ എൻ ഡി എ സ്ഥാനാർത്ഥി സുരേഷ് ഗോപി. തനിക്കുവേണ്ടി തന്നെ വോട്ട് ചെയ്യാനുള്ള അവസരം ലഭിച്ചതാണ് ഏറ്റവും വലിയ സന്തോഷമെന്ന് അദ്ദേഹം പ്രതികരിച്ചു. തൃശൂർ മുക്കാട്ടുകര സെന്റ്. ജോർജ് സ്കൂളിലാണ് അദ്ദേഹം കുടുംബ സമേതം വോട്ട് ചെയ്യാനെത്തിയത്.
'ഓരോ വോട്ടറും അവരുടെ വിരൽത്തുമ്പിലൂടെ താമരയെ തൊട്ടുണർത്തി തൃശൂരും അതുവഴി കേരളത്തെയും വിരിയിക്കുമെന്ന ആത്മവിശ്വാസം മാത്രമാണ്. അതിൽ കൂടുതലൊന്നും ഇന്നൊരു പ്രചരണത്തിനായി ഞാൻ ഉപയോഗിക്കാൻ പാടില്ല. സന്തോഷം. എനിക്കുവേണ്ടി എനിക്ക് ആദ്യമായിട്ടാണ് വോട്ട് ചെയ്യാനുള്ള അവസരം ലഭിച്ചത്. അതാണ് ഏറ്റവും വലിയ സന്തോഷകരമായ കാര്യം.
കഴിഞ്ഞ തവണത്തേക്കാൾ ലീഡുണ്ടാകും; എ എം ആരിഫ്
കഴിഞ്ഞ തവണത്തേക്കാൾ ലീഡുണ്ടാകുമെന്ന് ആലപ്പുഴയിലെ എൽ ഡി എഫ് സ്ഥാനാർത്ഥി ആരിഫ് പ്രതികരിച്ചു. വോട്ട് ചെയ്ത ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇവിടെ യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അദ്ദേഹം രാജ്യസഭയിൽ രണ്ട് വർഷം കൂടി തുടരും. ആലപ്പുഴയുള്ളയാളാണ്. അതുകൊണ്ട് അദ്ദേഹത്തിന്റെ സഹായവും കിട്ടും. ലോക്സഭാ അംഗമെന്ന നിലയിൽ എന്റെ പ്രവർത്തനവും കിട്ടും. എല്ലാം എൽ ഡി എഫിന് അനുകൂലമായി തന്നെ വരും. തരംഗം തന്നെ സൃഷ്ടിക്കും. ഇവിടെ തൃകോണ മത്സരമൊന്നുമില്ല. എൽ ഡി എഫും യു ഡി എഫും തമ്മിലാണ് ഇവിടെ മത്സരം നടക്കുന്നത്. കഴിഞ്ഞ പ്രാവശ്യത്തേക്കാൾ ലീഡ് ഉണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |