തിരുവനന്തപുരം: മുൻ അഡ്വക്കേറ്റ് ജനറലും ആൾ ഇന്ത്യ ലായേഴ്സ് യൂണിയൻ മുൻ സംസ്ഥാന പ്രസിഡന്റുമായ സി.പി. സുധാകരപ്രസാദിന്റെ നിര്യാണത്തിൽ കേരള നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് അനുശോചിച്ചു.
2006-11, 2016- 2021 എന്നീ രണ്ട് ഘട്ടങ്ങളിൽ അഡ്വക്കേറ്റ് ജനറലായിരുന്നപ്പോൾ തികഞ്ഞ സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവർത്തിച്ച അദ്ദേഹം അഭിഭാഷക സംഘടനയുടെ മികച്ച സംഘാടകനുമായിരുന്നു. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുന്നതായും സ്പീക്കർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |