തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലെ പുരുഷ ഉദ്യോഗാർത്ഥികൾക്കായി അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലിയുടെ ഓൺലൈൻ രജിസ്ട്രേഷൻ ആഗസ്റ്റ് 5 ന് ആരംഭിക്കും. www.joinindianarmy.nic.in എന്ന വെബ്സൈറ്റ് വഴി സെപ്തംബർ 3 വരെ രജിസ്റ്റർ ചെയ്യാം. നവംബർ 15 മുതൽ 30 വരെ കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിലാണ് റാലി നടക്കുക.
ജൈവവൈവിദ്ധ്യ പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: കേരള സംസ്ഥാന ജൈവവൈവിദ്ധ്യബോർഡ് 2021-22 ലെ ജൈവവൈവിദ്ധ്യ പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 11 വിഭാഗങ്ങളിലെ അവാർഡുകളിൽ 6 അവാർഡുകൾ വ്യക്തിഗതവും 5 അവാർഡുകൾ സ്ഥാപനങ്ങൾക്കുളളതുമാണ്. വ്യക്തിഗത പുരസ്കാരങ്ങൾക്ക് അപേക്ഷ സ്വീകരിക്കില്ല പകരം ബന്ധപ്പെട്ടവർക്ക് അർഹാരയവരെ നാമനിർദ്ദേശം ചെയ്യാം. അപേക്ഷകളും നാമനിർദ്ദേശങ്ങളും ലഭിക്കേണ്ട അവസാന തീയതി ഈ മാസം 31. കൂടുതൽ വിവരങ്ങൾക്ക് www.keralabiodiversity.org.സന്ദർശിക്കുക.
സ്പോട്ട് അഡ്മിഷൻ
കൊച്ചി: കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിൽ എം.എ അപ്ലൈഡ് ഇക്കണോമിക്സിൽ ഒഴിവുള്ള എ.ഐ.ക്യു, എസ്.സി, എസ്.ടി, പി.എച്ച്.സി, ടി.എസ്.ജി, എൻ.ആർ.ഐ സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ആഗസ്റ്റ് ഒന്നിന് രാവിലെ 10ന് നടക്കും. വിശദവിവരങ്ങൾ കുസാറ്റ് അഡ്മിഷൻസ് വെബ്സൈറ്റിൽ.
സ്റ്റാർട്ടപ്പ് മിഷന്റെ റിങ്ക് ഡെമോ നാളെ
തിരുവനന്തപുരം: സ്റ്റാർട്ടപ്പ് മിഷന്റെ റിങ്ക് ഡെമോ പരിപാടിയിൽ നാളെ കാസർകോട്ടെ തോട്ടവിള ഗവേഷണകേന്ദ്രം വികസിപ്പിച്ച വാണിജ്യവത്കരിക്കാവുന്ന സാങ്കേതികവിദ്യകൾ പ്രദർശിപ്പിക്കും. രാവിലെ 10.30ന് ഒാൺലൈനായാണ് പരിപാടി. ഗവേഷകരുമായുള്ള സംവാദവുമുണ്ടാകും. രജിസ്ട്രേഷന് ലിങ്ക്: https://bit.ly/rink-cpcri.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |