തിരുവനന്തപുരം: കെട്ടിടങ്ങളിലെ ഊർജ്ജകാര്യക്ഷമത ഉയർത്തുന്നതിനുളള പ്രവർത്തനങ്ങൾ നടത്തുന്നതിനായി എനർജി മാനേജ്മെന്റ് സെന്ററും വേൾഡ് റിസോർസ് ഇൻസ്റ്റിറ്റ്യൂട്ടും ധാരണാപത്രം ഒപ്പിട്ടു. ഇ.എം.സി നടത്തുന്ന ഊർജ്ജയാൻ പരിപാടിയുടെ ഭാഗമായി സർക്കാർ കെട്ടിടങ്ങൾ ഊർജ്ജകാര്യക്ഷമമാക്കുന്നതിനുളള പ്രവർത്തനങ്ങൾ കേരളത്തിൽ നടക്കുന്നുണ്ട്. ഇതിനോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങളിൽ ഡബ്ളിയു.ആർ.ഐ ഇന്ത്യ എനർജി പെർഫോമൻസ് ബെഞ്ച് മാർക്കിംഗിനുള്ള പ്രവർത്തനങ്ങൾ നടത്തും. ഡബ്ളിയു.ആർ.ഐ ഇന്ത്യ കാർബൺ വമനം കുറഞ്ഞ സമ്പദ് വ്യവസ്ഥ എന്ന ലക്ഷ്യത്തോടെ കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തനങ്ങൾ നടത്തുണ്ട്. സർക്കാർ കെട്ടിടങ്ങൾ, ആശുപത്രികൾ,ഹോട്ടലുകൾ, സിവിൽ സ്റ്റേഷനുകൾ ഇവയെല്ലാം ഊർജ്ജകാര്യക്ഷമമാക്കുന്നതിനായി ഇ. എം.സി ഊർജ്ജ ഓഡിറ്റ് നടത്തി റിപ്പോർട്ട് നടപ്പിലാക്കുന്നുണ്ട്. ഓൺലൈനായി നടന്ന ചടങ്ങിൽ ഇ.എം. സി. ഡയറക്ടർ ഡോ.ആർ.ഹരികുമാർ, ഡബ്ളിയു. ആർ. ഐ ഇന്ത്യ ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ ഡോ.ഒ.പി. അഗർവാൾ, ഇ.എം.സിയിലെയും ഡബ്ളിയു ആർ.ഐയിലും ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |