ചൈന ഡീപ്‌സിക്ക് എ.ഐ പുറത്തിറക്കിയ ശേഷം ആഗോളതലത്തിൽ ചെലവുകുറഞ്ഞ എ.ഐ പ്ലാറ്റ്ഫോമിന് പ്രസക്തിയേറുന്നു. മൈക്രോസോഫ്റ്റ് ഇന്ത്യയിൽ എ.ഐ പ്രോത്സാഹിപ്പിക്കുന്നതിനായി മൂന്ന് ബില്യൺ കോടി രൂപയാണ് നിക്ഷേപിക്കുന്നത്. ഡിജിറ്റൽ വിപണന രംഗത്ത് എ.ഐ കൂടുതലായി വിപുലപ്പെടുത്താൻ എ.ഐ ഭൗതിക സൗകര്യ വികസനം, ഇനവേഷൻ തുടങ്ങിയ മേഖലകളിലാണ് കൂടുതൽ നിക്ഷേപം വരുന്നത്. ഹെൽത്ത് കെയർ, കോൺട്രാക്ട് മാനേജ്മന്റ്, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ എ.ഐ പ്ലാറ്റ്ഫോമുകൾ നിലവിൽ വരും. 2028 ഓടുകൂടി ഇന്ത്യയെ എ.ഐ പവർഹൗസാക്കുകയാണ് ലക്ഷ്യം.
മൈക്രോസോഫ്റ്റിന്റെ എ.ഐ പ്ലാറ്റ്‌ഫോമായ COPILOT വ്യാപാര, വ്യവസായ മേഖലകളിൽ കൂടുതലായി പ്രവർത്തികമാക്കും. ക്വാൽകോം, ഇന്റൽ, എ.എം.ഡി എന്നിവയുമായി ചേർന്ന് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.
എല്ലാ എൻജിനിയറിംഗ് ബ്രാഞ്ച് സിലബസിലും എ.ഐ ഇന്റഗ്രേഷൻ പ്രക്രിയ നടപ്പിലാക്കാൻ എ.ഐ.സി.ടി.ഇ നടപടി സ്വീകരിച്ചു വരുന്നു. ബി.ടെക് കമ്പ്യൂട്ടർ സയൻസ് എൻജിനിയറിംഗ്, ഐ.ടി, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, കമ്പ്യൂട്ടർ സയൻസ് പ്രോഗ്രാമുകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭിക്കും. ബി.സി.എ, എം.സി.എ, ബി.കോം, ബി.ബി.എ കോഴ്‌സുകളോടൊപ്പം എ.ഐ അധിഷ്ഠിത കോഴ്‌സുകൾ വിവിധ സർവകലാശാലകൾ ഓഫർ ചെയ്തു വരുന്നു. സൈബർ സെക്യൂരിറ്റി, ഡാറ്റ സയൻസ് കോഴ്‌സുകൾക്കും പ്രിയമേറിവരുന്നു.
ബിരുദത്തോടൊപ്പം എ.ഐ അധിഷ്ഠിത സ്‌കിൽ വികസന കമ്പ്യൂട്ടർ പ്രോഗ്രാമുകൾ സ്വായത്തമാക്കുന്നത് മികച്ച തൊഴിൽ ലഭിക്കാൻ സഹായിക്കും. കൂടുതൽ ഡാറ്റ സെന്ററുകൾ വരുന്നത് ഐ.ടി ഭൗതിക സൗകര്യ മേഖലയിൽ കൂടുതൽ അവസരങ്ങൾക്കു വഴിയൊരുക്കും.
പി.ജി ഡിപ്ലോമ ഇൻ എ.ഐ, എ.ഐ സർട്ടിഫിക്കേഷൻ, ഡാറ്റ സയൻസ് തുടങ്ങി നിരവധി ഓൺലൈൻ, ഓഫ്‌ലൈൻ കോഴ്‌സുകളുണ്ട്. Coursera, Udemy, EdX, Future learn തുടങ്ങി നിരവധി ടെക്‌നോളജി അധിഷ്ഠിത പ്ലാറ്റ്ഫോമിലൂടെ എ.ഐ കോഴ്‌സുകളെടുക്കാം.
....................................
ഡാഡ് ഇപ്പോസ് സ്‌കോളർഷിപ് @ ജർമ്മനി
ജർമ്മനിയിലെ ഡാഡ് ഇപ്പോസ് സെപ്തംബർ 2026 സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. സ്‌കോളർഷിപ് ലഭിക്കുന്നവർക്ക് ജർമ്മനിയിലെ ലെപ്‌സിഗ് യൂണിവേഴ്‌സിറ്റിയിൽ എം.ബി.എക്കു പഠിക്കാം. 22 മാസമാണ് കോഴ്‌സ് കാലയളവ്. നാലു വർഷ ബിരുദം പൂർത്തിയാക്കിയ രണ്ടു വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ ഒക്ടോബർ ഒന്ന് വരെ സ്വീകരിക്കും. www.sept.uni-
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |