കെ.എം.അഭിജിത്ത് എൻ.എസ്.യു ജനറൽ സെക്രട്ടറി
ന്യൂഡൽഹി: കെ.എസ്.യു സംസ്ഥാന അദ്ധ്യക്ഷനായി ഇടുക്കി സ്വദേശി അലോഷ്യസ് സേവ്യറിനെ എ.ഐ.സി.സി നിയമിച്ചു. മുഹമ്മദ് ഷമ്മാസ്, ആൻ സെബാസ്റ്റ്യൻ എന്നിവർ വൈസ് പ്രസിഡന്റുമാർ. സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് ഒരാഴ്ചമുമ്പ് സ്ഥാനമൊഴിഞ്ഞ കെ.എം.അഭിജിത്തിനെ എൻ.എസ്.യു ജനറൽ സെക്രട്ടറിയാക്കി.
അഞ്ച് വർഷത്തിനുശേഷമാണ് കെ.എസ്.യുവിന് പുതിയ സംസ്ഥാന അദ്ധ്യക്ഷൻ വരുന്നത്. 2017ലാണ് അഭിജിത്ത് അദ്ധ്യക്ഷനായത്. 29കാരനായ അലോഷ്യസ് നിലവിൽ കെ.എസ്.യു എറണാകുളം ജില്ലാ അദ്ധ്യക്ഷനാണ്. തേവര സേക്രഡ് ഹാർട്ട് കോളേജ് യൂണിയൻ ചെയർമാനായിരുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പിന്തുണയോടെയാണ് എ ഗ്രൂപ്പുകാരനായ അലോഷ്യസ് അദ്ധ്യക്ഷ സ്ഥാനത്ത് എത്തിയത്. അതേസമയം 27 വയസ് എന്ന പരിധി മറികടന്ന് 29കാരനായ അലോഷ്യസിനെ പരിഗണിച്ചതിൽ കെ.എസ്.യുവിൽ മുറുമുറുപ്പുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |