തൃശൂർ: ബി.ജെ.പി തൃശൂരിൽ സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്നെത്തും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് കുട്ടനെല്ലൂർ ഗവ. അച്ചുതമേനോൻ കോളേജ് ഗ്രൗണ്ടിൽ ഹെലികോപ്ടറിലെത്തുന്ന അദ്ദേഹം രണ്ടിന് ശക്തൻ സമാധി സ്ഥലത്ത് പുഷ്പാർച്ചന നടത്തും. തുടർന്ന് മൂന്നിന് ജോയ് പാലസിൽ തൃശൂർ പാർലമെന്റ് മണ്ഡലം നേതൃസമ്മേളനത്തിൽ പങ്കെടുക്കും. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മാർഗനിർദ്ദേശം നൽകും. വൈകിട്ട് അഞ്ചിന് തേക്കിൻകാട് മൈതാനത്ത് നടക്കുന്ന പൊതുയോഗത്തിൽ പ്രസംഗിക്കും. തുടർന്ന് വടക്കുന്നാഥക്ഷേത്ര ദർശനത്തിന് ശേഷം റോഡുമാർഗം അദ്ദേഹം കൊച്ചിയിലേക്ക് പോകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |