തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ മികച്ചതാക്കാനുള്ള നീക്കത്തിന്റെ ഭാഗമായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ ഇന്നലെ സി.പി.എം.ജനറൽ സെക്രട്ടറി എം.എ.ബേബിയുമായി കൂടിക്കാഴ്ച നടത്തി. എല്ലാ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെയും അഭിപ്രായവും നിർദ്ദേശങ്ങളും ഇലക്ഷൻ കമ്മിഷൻ നേരിട്ട് തേടുന്നുണ്ട് . ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയും ബി.എസ് .പി നേതാവ് മായാവതിയുമായും നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇലക്ഷൻ കമ്മിഷണർ മാരായ ഡോ.സുഖ്ബീർ സിംഗ് സന്ധു, ഡോ.വിവേക് ജോഷി എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |