SignIn
Kerala Kaumudi Online
Friday, 26 April 2024 9.57 AM IST

വൈദ്യുതിയും ഗ്യാസും എല്ലാ വീടുകൾക്കും: കേന്ദ്ര മന്ത്രി അമിത് ഷാ

p

ന്യൂഡൽഹി: എല്ലാ വീടുകളിലും വൈദ്യുതിയും ഗ്യാസ് കണക്ഷനും നൽകാൻ സർക്കാർ പദ്ധതിയിടുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഗാന്ധിനഗർ ലോക്‌സഭാ മണ്ഡലത്തിലെ വിവിധ വികസന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നരേന്ദ്ര മോദി സർക്കാർ 2024ഓടെ രാജ്യത്തെ എല്ലാ ദരിദ്രർക്കും വീട് നൽകാനും പദ്ധതിയിട്ടിട്ടുണ്ട്. അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ നിരവധി പുതിയ സംരംഭങ്ങൾക്ക് തുടക്കമിടാനായി. എന്നാൽ, പ്രകൃതിദത്തമായ ഓക്സിജൻ ലഭിക്കാൻ പരമാവധി മരങ്ങൾ നട്ടുപിടിപ്പിക്കുക മാത്രമാണ് പരിഹാരം. കഴിഞ്ഞ രണ്ട് വർഷത്തിനിടെ രണ്ട് കോടി മരങ്ങളാണ് ഗുജറാത്തിൽ മാത്രം നട്ടുപിടിപ്പിച്ചത്. മരങ്ങൾ നട്ടുപിടിപ്പിക്കാൻ സർക്കാർ ഉദ്യോഗസ്ഥരും ജനങ്ങളും തയ്യാറാകണമെന്നും അമിത് ഷാ പറഞ്ഞു. ഗാന്ധിനഗർ ജില്ലയിൽ 210 കോടി രൂപയുടെ വിവിധ വികസന പ്രവർത്തനങ്ങൾക്ക് അമിത് ഷാ ഇന്നലെ തറക്കല്ലിട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AMITHSHA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.