കൊച്ചി: തൃക്കാക്കരയിലെ എൻ.ഡി.എ സ്ഥാനാർത്ഥി എ.എൻ. രാധാകൃഷ്ണൻ വരണാധികാരി വിധു എ. മേനോന് ഇന്നലെ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. ഓർത്തഡോക്സ് സഭ അഹമ്മദാബാദ് ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. ഗീവർഗീസ് യൂലിയോസാണ് കെട്ടിവയ്ക്കാനുള്ള തുക നൽകിയത്.
ബി.ജെ.പി നേതാക്കളായ കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ്, ജോർജ് കുര്യൻ, അഡ്വ. എസ്. സുരേഷ്, എസ്. ജയകൃഷ്ണൻ, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് എ.ബി. ജയപ്രകാശ്, നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് എന്നിവർ അനുഗമിച്ചു.
ഈ തിരഞ്ഞെടുപ്പിൽ ലൗ ജിഹാദ് ഉൾപ്പെടെ ചർച്ച ചെയ്യപ്പെടുമെന്ന് രാധാകൃഷ്ണൻ പറഞ്ഞു. എൽ.ഡി.എഫും യു.ഡി.എഫും മതഭീകരശക്തികളെ വോട്ട് ബാങ്കായി ഉപയോഗിച്ച് ക്രൈസ്തവസമൂഹത്തെ വേട്ടയാടുകയാണെന്ന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |