കൊച്ചി: ജിംനേഷ്യങ്ങൾക്ക് കേരള പ്ളേസ് ഒഫ് പബ്ളിക് റിസോർട്ട്സ് ആക്ട് പ്രകാരമുള്ള ലൈസൻസ് വേണമെന്ന സിംഗിൾബെഞ്ചിന്റെ വിധിക്കെതിരെ നെയ്യാറ്റിൻകര നഗരസഭ നൽകിയ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ,ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് എതിർ കക്ഷികൾക്ക് നോട്ടീസ് നൽകാനും നിർദ്ദേശിച്ചു.
നെയ്യാറ്റിൻകരയിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ജിംനേഷ്യത്തിനെതിരെ സമീപവാസി സി. ധന്യ നൽകിയ ഹർജിയിലാണ് ലൈസൻസ് വേണമെന്നും ജിംനേഷ്യത്തിന്റെ ഉടമസ്ഥൻ നൽകിയ അപേക്ഷ പരിഗണിച്ച് നഗരസഭ ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്നും ബെഞ്ച് നിർദ്ദേശിച്ചത്. ഇത് ഡിവിഷൻബെഞ്ച് സ്റ്റേ ചെയ്തു. കേരള മുനിസിപ്പാലിറ്റീസ് ആക്ട് വന്നതോടെ കേരള പ്ളേസ് ഒഫ് പബ്ളിക് റിസോർട്ട്സ് ആക്ട് ബാധകമല്ലെന്നാണ് നഗരസഭയുടെ വാദം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |