SignIn
Kerala Kaumudi Online
Friday, 26 April 2024 10.36 PM IST

തൊഴിൽസഭ:പ്രത്യേക ഉദ്യോഗസ്ഥരെ നിയമിക്കും

appointment

തിരുവനന്തപുരം: യുവജനങ്ങൾക്ക് തൊഴിൽ നൽകുന്ന തൊഴിൽസഭകളുടെ മേൽനോട്ടത്തിനായി പ്രത്യേക ഉദ്യോഗസ്ഥരെ കോർപ്പറേഷനുകളിൽ നിയോഗിക്കാൻ തീരുമാനമായി. ദേശീയ നഗര ഉപജീവന ദൗത്യത്തിനു (എൻ.യു.എൽ.എം) കീഴിലുള്ള സിറ്റി മിഷൻ മാനേജർമാർക്ക് മേൽനോട്ടച്ചുമതല നൽകാനാണ് ആലോചന.
അഭ്യസ്തവിദ്യരായ സ്ത്രീകളുടെ തൊഴിലില്ലായ്മ കേരളത്തിൽ കൂടുതലാണെന്നും ഇത് പരിഹരിക്കാനുള്ള ശ്രമം തദ്ദേശ വകുപ്പും സർക്കാരും നടത്തുമെന്നും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്ത മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. തദ്ദേശ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ അദ്ധ്യക്ഷയായി. മേയർമാരായ എം.അനിൽകുമാർ, പ്രസന്ന ഏണസ്റ്റ്, ടി.ഒ.മോഹൻ, എം.ബീന ഫിലിപ്പ്, എം.കെ.വർഗീസ്, ആര്യ രാജേന്ദ്രൻ, അസാപ് ചെയർപേഴ്സൺ ആൻഡ് മാനേജിംഗ് ഡയറക്ടർ ഉഷ ടൈറ്റസ്, കില ഡയറക്ടർ ജനറൽ ഡോ.ജോയ് ഇളമൺ, തൊഴിൽ സഭയുടെ സംസ്ഥാന നോഡൽ ഓഫീസർ എസ്.എഡിസൺ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: APPOINTMENT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.