SignIn
Kerala Kaumudi Online
Friday, 07 November 2025 12.40 PM IST

കേരളത്തിന്റെ ജനകീയാസൂത്രണ മാതൃക നേരിട്ട് കാണാം, ന്യൂയോർക്ക് മേയറെ തലസ്ഥാനത്തേക്ക് ക്ഷണിച്ച് ആര്യ രാജേന്ദ്രൻ

Increase Font Size Decrease Font Size Print Page
arya

തിരുവനന്തപുരം: ന്യൂയോർക്കിന്റെ ചരിത്രം തിരുത്തിക്കുറിച്ച സൊഹ്റാൻ മംദാനിയെ തിരുവനന്തപുരത്തേക്ക് ക്ഷണിച്ച് മേയർ ആര്യ രാജേന്ദ്രൻ. മംദാനിയെ അഭിനന്ദിച്ചുകൊണ്ടുള്ള ആര്യ രാജേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ക്ഷണം. ന്യൂയോർക്ക് നഗരത്തിന്റെ 111-ാമത് മേയറായി തിരഞ്ഞെടുക്കപ്പെട്ട സൊഹ്‌റാൻ മംദാനിക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഞങ്ങളുടെ തിരുവനന്തപുരം സന്ദർശിക്കാനും കേരളത്തിന്റെ സ്വന്തം ജനകീയാസൂത്രണ മാതൃക നേരിട്ട് കാണാനും താങ്കളെ ഹൃദയപൂർവം ക്ഷണിക്കുന്നുവെന്നും കുറിപ്പിലുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ന്യൂയോർക്ക് നഗരത്തിന്റെ 111-ാമത് മേയറായി തിരഞ്ഞെടുക്കപ്പെട്ട സൊഹ്‌റാൻ മംദാനിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! നീതി, സമത്വം, സാഹോദര്യം എന്നിങ്ങനെ ഇടതുപക്ഷം മുന്നോട്ട് വെക്കുന്ന ആദർശങ്ങളുടെ പ്രസക്തിയുടെയും, അവ ലോകമെമ്പാടുമുള്ള മനുഷ്യർക്ക് പ്രതീക്ഷയും പ്രചോദനവുമാകുന്നതിന്റെയും ശക്തമായ തെളിവാണ് താങ്കളുടെ ഈ വിജയം. നാം വസിക്കുന്ന ഭൂമിയോടും നമുക്ക് ചുറ്റുമുള്ളവരോടും കരുതലുള്ള മനുഷ്യർ - അവർ കേരളത്തിലാവട്ടെ ന്യൂയോർക്കിലാകട്ടെ - ജനങ്ങളെ മുൻനിറുത്തിയുള്ള ഭരണം തിരഞ്ഞെടുക്കുന്നതിന്റെ നേർചിത്രം കൂടിയാണിത്. ഞങ്ങളുടെ തിരുവനന്തപുരം സന്ദർശിക്കാനും കേരളത്തിന്റെ സ്വന്തം ജനകീയാസൂത്രണ മാതൃക നേരിട്ട് കാണാനും ഞങ്ങൾ താങ്കളെ ഹൃദയപൂർവം ക്ഷണിക്കുന്നു. അഭിനന്ദനങ്ങൾ! ഐക്യദാർഢ്യം!

Warmest congratulations to Zohran Mamdani on your election as the 111th mayor of New York City! Your victory is a powerful testament that progressive, leftist ideals of justice and equity continue to inspire and reaffirm their relevance across the globe. It speaks of how humans who care about each other and the planet choose people-centric governance, from Kerala to New York. We would be honoured to welcome you to Thiruvananthapuram to see our own people's planning model in action. Looking forward to the possibility of your visit.

Zohran Kwame Mamdani

TAGS: TVM, NEWYORK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.