നിലമ്പൂർ: മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന്റെ സഹോദരൻ ആര്യാടൻ മമ്മു അന്തരിച്ചു. 71 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ആര്യാടൻ മുഹമ്മദിന്റെ മാർഗദർശിയായി എപ്പോഴും കൂടെയുണ്ടായിരുന്ന ആളാണ്. ആര്യാടൻ മുഹമ്മദിന്റെ മകൻ ആര്യാടൻ ഷൗക്കത്ത് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച ദിവസമാണ് മമ്മുവിന്റെ മരണം.
ഭാര്യ: സൈനബ, മക്കൾ: രേഷ്മ, ജിഷ്മ, റിസ്വാൻ. മരുമക്കൾ: മുജീബ് അത്തിമണ്ണിൽ, സമീർ, ആയിഷ ലുബിന. മൃതദേഹം ഇന്ന് വൈകുന്നേരം 5.30 മുതൽ ആര്യാടൻ മുഹമ്മദിന്റെ വസതിയിൽ പൊതുദർശനത്തിന് വയ്ക്കും. ബാപ്പു എന്ന് കുടുംബാംഗങ്ങൾ വിളിക്കുന്ന മമ്മുവിന്റെ വിയോഗ വാർത്തയെക്കുറിച്ച് ആര്യാടൻ ഷൗക്കത്ത് ഫേസ്ബുക്കിൽ കുറിച്ചു
'പ്രിയപ്പെട്ട ബാപ്പുവും പോയി, നിലമ്പൂരിനു ഇപ്പോഴുണ്ടായ ഈ മാറ്റത്തിന്, യുഡിഎഫിന്റെ വിജയത്തിന്, ഈ അംഗീകാരത്തിന് ഏറ്റവും കൂടുതൽ ആഗ്രഹിച്ച ഞങ്ങളെ ബാപ്പു. കുഞ്ഞാക്കാന്റെ വേർപാടിന് ശേഷം അദ്ദേഹത്തിന്റെ അനുജനായിട്ടല്ല കുഞ്ഞാക്കയെപ്പോലെ ഞങ്ങളെ കുടുംബത്തിന് തണലായ ഞങ്ങളെ ബാപ്പു. ആ തണലും മാഞ്ഞു. ഇന്ന് രാത്രി 9:30 മണിക്ക് മുക്കട്ട വലിയ ജുമാ മസ്ജിദ് കബറിസ്ഥാനിലാണ് കബറടക്കം'. എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |