തിരുവനന്തപുരം: റാബിസ് ഫ്രീ പദ്ധതി പ്രകാരം 2021 ൽ സംസ്ഥാനത്ത് 1,27,128 നായകളിൽ പേവിഷ പ്രതിരോധ കുത്തിവയ്പ്പ് എടുത്തതായി മന്ത്രി ജെ. ചിഞ്ചുറാണി നിയമസഭയെ അറിയിച്ചു. തദ്ദേശ, മൃഗസംരക്ഷണ വകുപ്പുകൾ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. തദ്ദേശസ്ഥാപനങ്ങൾ പദ്ധതിവിഹിതം ഉപയോഗിച്ചും കുത്തിവയ്പ്പ് നടത്തുന്നുണ്ട്. 2021ൽ തദ്ദേശ സ്ഥാപനങ്ങളുടെ തുക വിനിയോഗിച്ച് കൊല്ലം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ 18,550 തെരുവുനായകളെ വന്ധീകരിച്ചു. തെരുവ് നായകളുടെ പുനരധിവാസത്തിനായി ദത്തെടുക്കൽ ക്യാമ്പുകൾ രൂപീകരിക്കുന്നത് പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |