തിരുവനന്തപുരം: മനുഷ്യക്കടത്ത് നേരിടുന്നതിൽ കേരളം ഇരട്ട വെല്ലുവിളി അഭിമുഖീകരിക്കുകയാണെന്ന് കേരള ആന്റി ഹ്യൂമൻ ട്രാഫിക്കിംഗ് നോഡൽ ഓഫീസർ ഹർഷിത അട്ടല്ലൂരി പറഞ്ഞു. മനുഷ്യക്കടത്തിനെതിരായ അവബോധം വളർത്താൻ എൻ.ജി.ഒകളുടെ കൂട്ടായ്മ ആഗോളതലത്തിൽ സംഘടിപ്പിച്ച 'വാക്ക് ഫോർ ഫ്രീഡം" തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
കേരളത്തിൽ മനുഷ്യക്കടത്തില്ലെന്നാണ് പലപ്പോഴും കരുതുന്നത്. എന്നാൽ ഒരേസമയം കേരളത്തിൽ നിന്ന് വിദേശത്തേക്ക് വലിയൊരു വിഭാഗമാളുകൾ തൊഴിൽതേടിപ്പോകുകയും ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഇവിടേക്ക് വൻതോതിൽ തൊഴിലാളികൾ കുടിയേറുകയും ചെയ്യുന്നുണ്ടെെന്നും അട്ടല്ലൂരി പറഞ്ഞു. വാക്ക് ഫോർ ഫ്രീഡം പരിപാടിയിൽ260ലധികം പേർ പങ്കെടുത്തു. മനുഷ്യക്കടത്തിന്റെ വിവരങ്ങളും സ്ഥിതിവിവരക്കണക്കുകളും അടങ്ങിയ പ്ലക്കാർഡുകളേന്തി നിശബ്ദ പദയാത്ര നടത്തി. ഇന്ത്യയിലെ 19 നഗരങ്ങളിലും 50 രാജ്യങ്ങളിലെ 500 കേന്ദ്രങ്ങളിലും പരിപാടി നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |