
തിരുവനന്തപുരം: പ്രേംനസീർ സുഹൃത് സമിതിയും ഉദയ സമുദ്ര ഗ്രൂപ്പും ഏർപ്പെടുത്തിയ ഈ വർഷത്തെ ചലച്ചിത്ര ശ്രേഷ്‌ഠ പുരസ്‌ക്കാരത്തിന് സംവിധായകൻ ആലപ്പി അഷ്റഫ് അർഹനായി. സംഗീത ശ്രേഷ്ഠ പുരസ്‌കാരം ഗായകൻ എം.ജി. ശ്രീകുമാറിനും സമ്മാനിക്കുമെന്ന് ജൂറി ചെയർമാനും സംവിധായകനുമായ തുളസിദാസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മേയ് 30ന് വൈകിട്ട് 5ന് പൂജപ്പുര ശ്രീചിത്തിര തിരുനാൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന താരനിശയിൽ പുരസ്കാരങ്ങൾ സമ്മാനിക്കും ശിൽപവും പ്രശസ്തി പത്രവുമാണ് സമ്മാനം. തുടരും(മികച്ച ചിത്രം), ജിതിൻ കെ. ജോസ് (മികച്ച സംവിധായകൻ),ഷമ്മി തിലകൻ(മികച്ച നടൻ),ആതിര സുധീർ(മികച്ച നടി),അഗസ്‌ത്യതീർത്ഥം (സാമൂഹ്യ പ്രതിബദ്ധത ചിത്രം),കാട്ടാക്കട സജിത്ത് (സാമൂഹ്യ പ്രതിബദ്ധത സംവിധായകൻ), സഹനടൻ-അസീസ് നെടുമങ്ങാട് (ചിത്രം: വ്യസന സമേതം ബന്ധുമിത്രാദികൾ) മല്ലിക സുകുമാരൻ (സഹനടി - ചിത്രം: വ്യസന സമേതം ബന്ധുമിത്രാദികൾ),സുനീഷ് കെ ജാൻ (പുതുമുഖ നടൻ - ചിത്രം:ക്രിസ്റ്റീന), ജനനിസത്യജിത് (പുതുമുഖ നടി- ചിത്രം:കേക്ക് സ്റ്റോറി),ജിതിൻ കെ ജോസ്, ജിഷ്‌ണു ശ്രീകുമാർ ( തിരകഥാകൃത്തുക്കൾ - ചിത്രം: കളങ്കാവൽ), ഡോ.സ്‌മിതാ പിഷാരടി (ഗാനരചന - ചിത്രം: 4 സീസൺ സ്), റോണി റാഫേൽ (സംഗീതം - ചിത്രം: പൊലീസ് ഡേ), അൻവർ സാദത്ത് (ഗായകൻ - ചിത്രം : ചാട്ടുളി), ലീലാ ജോസഫ് ( ഗായിക -ചിത്രം : അം അ.) .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |