
തൃശൂർ: കൊടുങ്ങല്ലൂർ സോപാനം സംഗീത വിദ്യാലയത്തിന്റെ 17ാമത് സംഗീതരത്‌ന പുരസ്‌കാരം പിന്നണി ഗായികയും സംഗീതജ്ഞയുമായ ലതികയ്ക്ക്. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. മേയ് 31ന് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചത്വരത്തിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമർപ്പിക്കും. ഡോ. കേശവൻ നമ്പൂതിരി,പ്രൊഫ. ധർമ്മതീർത്ഥൻ,കണ്ണൂർ രാജേഷ് എന്നിവരടങ്ങുന്ന ജൂറിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. വാർത്താസമ്മേളനത്തിൽ സോപാനം ഉണ്ണിക്കൃഷ്ണൻ,ഡോ.കെ.കേശവൻ നമ്പൂതിരി,ബക്കർ മേത്തല,ലക്ഷ്മി ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |