തിരുവനന്തപുരം: സോഷ്യലിസ്റ്റ് സംസ്കാര കേന്ദ്രയുടെ സിൽവർ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചുള്ള മദർ തെരേസ ശ്രേഷ്ഠ പുരസ്കാരത്തിന് കവടിയാർ രാജകുടുംബാംഗം അശ്വതി തിരുനാൾ ലക്ഷ്മിബായി അർഹയായി. ഭീമ ഗ്രൂപ്പ് ഉടമ ഡോ. ബി. ഗോവിന്ദൻ, ഫാദർ ഡേവിസ് ചിറമേൽ, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, നിർമ്മാതാവ് നൗഷാദ് ആലത്തൂർ തുടങ്ങിയവരും അവാർഡുകൾക്ക് അർഹരായി. മികച്ച നടനായി നരേനും നടിയായി ദുർഗ കൃഷ്ണയും തിരഞ്ഞെടുക്കപ്പെട്ടു. രതീഷ് സംവിധാനം ചെയ്ത ഉടൽ ആണ് മികച്ച സിനിമ. 26ന് വൈകിട്ട് 5ന് മാസ്കോട്ട് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ജി.ആർ. അനിൽ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് സംഘടനാ ഭാരവാഹികളായ സജിൻ ലാലും ശ്യാംപ്രസാദും വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |