കൊടുങ്ങല്ലൂർ: സഹകരണരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ദേശീയ അവാർഡ് പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്കിന്. ആഗസ്റ്റ് 12 ന് ന്യൂഡൽഹി വിജ്ഞാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ അവാർഡ് നൽകും.
കഴിഞ്ഞ 20 വർഷത്തെ ബാങ്കിംഗ്, ബാങ്കിംഗ് ഇതര മേഖലകളിലെ പ്രവർത്തനം കണക്കിലെടുത്താണ് ദേശീയ പുരസ്കാരത്തിന് പാപ്പിനിവട്ടം ബാങ്ക് അർഹമായത്. ഈ അവാർഡ് ലബ്ധി നിലവിലെ പ്രതിസന്ധി ഘട്ടത്തിൽ സംസ്ഥാന സഹകരണ മേഖലയ്ക്ക് സ്വീകാര്യതയും മതിപ്പും ഉളവാക്കുമെന്ന് ബാങ്ക് പ്രസിഡന്റ് പി.കെ.ബിജു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |