തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 2020ലെ മാദ്ധ്യമ പുരസ്കാരങ്ങളിൽ അച്ചടി മാദ്ധ്യമ വിഭാഗത്തിൽ മാധ്യമം ദിനപത്രത്തിലെ നൗഫൽ കെ. ജനറൽ റിപ്പോർട്ടിംഗിനുള്ള പുരസ്കാരത്തിന് അർഹനായി. ദീപിക ദിനപത്രത്തിലെ റെജി ജോസഫിനാണ് വികസനോന്മുഖ റിപ്പോർട്ടിംഗിനുള്ള അവാർഡ്.
മറ്റ് പുരസ്കാരങ്ങൾ- ഫോട്ടോഗ്രഫി- ജൂറിയുടെ പ്രത്യേക പുരസ്കാരം- പി.വി. സുജിത്ത് (ദേശാഭിമാനി)
ദൃശ്യ മാദ്ധ്യമ വിഭാഗം- മികച്ച ടി.വി റിപ്പോർട്ടർ- ബി.എസ്. അനൂപ് (ഏഷ്യാനെറ്റ് ന്യൂസ്), പ്രത്യേക പരാമർശം- റിയാ ബേബി (മാതൃഭൂമി ന്യൂസ്) മികച്ച സാമൂഹ്യ ശാക്തീകരണ റിപ്പോർട്ടിനുള്ള പുരസ്കാരം- അജിത്കുമാർ. എസ് (ഏഷ്യാനെറ്റ് ന്യൂസ്), ടി.വി.അഭിമുഖം- ഗോപികൃഷ്ണൻ (24 ന്യൂസ്), ടി.വി ന്യൂസ് എഡിറ്റിംഗ്- ബെന്നി ജേക്കബ് (മനോരമ ന്യൂസ്), കാമറമാൻ- എം. ദീപു (ഏഷ്യാനെറ്റ് ന്യൂസ്), പ്രത്യേക പരാമർശം-വി.വി. വിനോദ് കുമാർ (മനോരമ ന്യൂസ്), ന്യൂസ് റീഡർ - ഫിജി തോമസ് (മനോരമ ന്യൂസ്).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |