
തിരുവനന്തപുരം : ആയുഷ് വകുപ്പിൽ 10തസ്തികകൾ സൃഷ്ടിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. കണ്ണൂർ ആയുർവേദ കോളേജിൽ ഓരോ പ്രൊഫസർ,അസി. പ്രൊഫസർ തസ്തികളും തിരുവനന്തപുരം ഹോമിയോ മെഡിക്കൽ കോളേജിൽ നാല് അസി.പ്രൊഫസർ തസ്തികകളും കോഴിക്കോട് ഹോമിയോ മെഡിക്കൽ കോളേജിൽ നാല് അസി. പ്രൊഫസർ തസ്തികകളുമാണ് സൃഷ്ടിച്ചത്.
കർഷകർക്ക് നഷ്ടപരിഹാര
കുടിശിക നൽകും
തിരുവനന്തപുരം: വിളനാശത്തിനും വിള ഇൻഷുറൻസിലുമായി വർഷങ്ങളായുള്ള കുടിശിക വിതരണം ചെയ്യാൻ മന്ത്രിസഭയിൽ തീരുമാനം. പ്രകൃതിക്ഷോഭത്തിൽ വിള നശിച്ച 1.50ലക്ഷം കർഷകർക്ക് നഷ്ടപരിഹാര കുടിശികയായ 76.68 കോടി നൽകും. 2021 മുതലുള്ള കുടിശികയാണിത്. കൂടാതെ വിളഇൻഷുറൻസിന്റെ പേരിൽ കഴിഞ്ഞ രണ്ടുവർഷമായി കുടിശികയായ 43.19 കോടിയും അനുവദിക്കാനും തീരുമാനിച്ചു. 18,171 കർഷകർക്കാണിത് കിട്ടാനുള്ളത്.
കാലാവധി നീട്ടി നൽകി
തിരുവനന്തപുരം:സംസ്ഥാന മിനറൽ ഡവലപ്മെന്റ് കോർപറേഷൻ എം.ഡിയായി സുനിൽ.ആർ.കുറിപ്പിനെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.കൂടാതെ മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷൻ ചെയർമാൻ ജസ്റ്റീസ് പി.എസ്.ഗോപിനാഥന്റെ കാലാവധി കമ്മിഷന്റെ കാലാവധിക്ക് അനുസൃതമായി നീട്ടി.ഹോർട്ടികോർപ്പ് ഡയറക്ടർ ബോർഡ് അംഗവും എം.ഡി.യുമായ കെ.സജീവന്റെ കാലാവധി 2027 മാർച്ച് 26വരെയും അസാപ്പ് കേരളയുടെ ചെയർപേഴ്നൺ ആന്റ് മാഗനജിംഗ് ഡയറക്ടർ ഡോ. ഉഷ ടൈറ്റസിന്റെ കാലാവധി 2027 ജനുവരി 31വരെ നീട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |